ചിറ്റൂര്‍: ഇളയ മകളെ കൊലപ്പെടുത്തിയത് മൂത്ത മകള്‍, പിന്നീട് അവള്‍ തന്നെ കൊല്ലാന്‍ യാചിച്ചെന്ന് മാതാവിന്റെ മൊഴി. ഇരുവരുടേയും മൃതദേഹങ്ങള്‍ കാണപ്പെട്ടത് നഗ്‌നമായ നിലയില്‍. ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ പുനര്‍ജനിക്കുമെന്ന വിശ്വാസത്തില്‍ രണ്ട് യുവതികളെ മാതാപിതാക്കള്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ ട്വിസ്റ്റ്. പൊലീസ് മണിക്കൂറുകള്‍ ചോദ്യംചെയ്തിട്ടും പ്രതികള്‍ കുറ്റം നിഷേധിച്ചു.

ഇളയ മകളെ കൊലപ്പെടുത്തിയത് മൂത്ത മകളായ ആലേഖ്യയാണെന്നും, പിന്നീട് ആലേഖ്യ തന്നെയാണ് അവളെ കൊല്ലാന്‍ ആവശ്യപ്പെട്ടതെന്നുമാണ് അറസ്റ്റിലായ മാതാവ് പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ പൊലീസിന്റെ ചോദ്യംചെയ്യലും അന്വേഷണവും തുടരുകയാണ്.ഏശൃഹ െറലമറ യീറ്യ ളീൗിറ ശി വീൗലെ, ഉലമറ ആീറ്യ, ടശേെലൃ,െ ഘീരമഹ ചലം,െ ജീഹശരല, അൃൃലേെലറ, ജീഹശരല, ഇൃശാല, ഇൃശാശിമഹ ഇമലെ, ചമശേീിമഹ

കഴിഞ്ഞദിവസമാണ് പുനര്‍ജനിക്കുമെന്ന വിശ്വാസത്തില്‍ യുവതികളെ മാതാപിതാക്കള്‍ ക്രൂരമായി കൊലപ്പെടുത്തിയത്. ഭോപ്പാലില്‍ പി ജി വിദ്യാര്‍ഥിയായ ആലേഖ്യ(27) സംഗീത വിദ്യാര്‍ഥിയായ സായി ദിവ്യ(22) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അധ്യാപക ദമ്പതിമാരായ പുരുഷോത്തം നായിഡുവിനെയും പദ്മജയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ സായി ദിവ്യയെ കൊലപ്പെടുത്തിയത് മൂത്ത മകളായ ആലേഖ്യയാണെന്നാണ് പദ്മജയുടെ മൊഴി. പിന്നാലെ തന്നെ കൊല്ലാന്‍ ആലേഖ്യ ആവശ്യപ്പെടുകയായിരുന്നു. കൊല്ലപ്പെട്ട് കഴിഞ്ഞാല്‍ സായി ദിവ്യയുടെ ആത്മാവുമായി തനിക്ക് കൂടിച്ചേരാമെന്നും കലിയുഗം അവസാനിച്ച് തിങ്കളാഴ്ച സത്യയുഗം ആരംഭിക്കുമ്പോള്‍ സഹോദരിക്കൊപ്പം പുനര്‍ജനിക്കാമെന്നും ആലേഖ്യ പറഞ്ഞതായാണ് പദ്മ പൊലീസിനോട് വെളിപ്പെടുത്തിയത്. അതേസമയം, ഈ മൊഴികളൊന്നും പൊലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.
കഴിഞ്ഞദിവസം കൊലപാതക വിവരമറിഞ്ഞ് പൊലീസ് വീട്ടിലെത്തിയപ്പോള്‍ തടയാന്‍ ശ്രമിച്ചത് പദ്മജയായിരുന്നു. മൃതദേഹം നഗ്‌നമായ നിലയിലാണെന്നും പൊലീസിന് കാണാനാകില്ലെന്നുമായിരുന്നു ഇവരുടെ നിലപാട്. പൊലീസ് ഉദ്യോഗസ്ഥര്‍ മൃതദേഹം കിടന്നിരുന്ന മുറിയില്‍ പ്രവേശിക്കുമ്പോള്‍ ഇവരെ എതിര്‍ക്കുകയും ചെയ്തു.
മൃതദേഹം കൊണ്ടുപോകരുതെന്നും തിങ്കളാഴ്ച വരെ കാത്തിരിക്കണമെന്നും ഇവരും ഭര്‍ത്താവും പൊലീസിനോട് പറഞ്ഞിരുന്നു. മക്കള്‍ തിങ്കളാഴ്ച ജീവനോടെ തിരികെവരുമെന്നായിരുന്നു ദമ്പതിമാരുടെ വാദം. പൊലീസുകാര്‍ ഷൂ ധരിച്ച് വീട്ടില്‍ കയറിയതും ദമ്പതിമാരെ പ്രകോപിപ്പിച്ചു. വീട്ടില്‍ എല്ലായിടത്തും ദൈവത്തിന്റെ സാന്നിധ്യമുണ്ടെന്നും ഷൂ ധരിച്ച് നടക്കരുതെന്നുമായിരുന്നു പദ്ജ പറഞ്ഞത്.
പൂജാമുറിയില്‍ പൊലീസുകാര്‍ പ്രവേശിച്ചതിലും ഇവര്‍ ദേഷ്യപ്പെട്ടു. പിന്നീട് മൃതദേഹം കിടന്നിരുന്ന മുറിയിലേക്ക് പൊലീസുകാര്‍ പ്രവേശിച്ചപ്പോള്‍ പദ്മജ ഉറക്കെ നിലവിളിക്കുകയും മുറിയില്‍ കടക്കാനാകില്ലെന്ന് ആണയിട്ട് പറയുകയും ചെയ്തു. എന്നാല്‍ മറ്റൊന്നും ചെയ്യില്ലെന്നും, മുറിയില്‍ കടന്ന് മൃതദേഹത്തെ വണങ്ങി തിരികെവരുമെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഇതോടെയാണ് ഇവര്‍ ശാന്തരായതെന്നും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
മക്കളെ കൊലപ്പെടുത്തിയതാണെന്ന് ദമ്പതികള്‍ ഇപ്പോഴും വിശ്വസിക്കുന്നില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതികരണം. ആത്മീയതയുടെ പരകോടിയിലായ ദമ്പതികള്‍ തങ്ങള്‍ ചെയ്തത് കൊലപാതകമാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല. ഇരുവരും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. ഇരുവരും മക്കളെ ബ്രെയിന്‍വാഷ് ചെയ്ത് അവരുടെ സഹകരണം ഉറപ്പാക്കിയാണ് പൂജയും പിന്നാലെ കൊലപാതകവും നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. അറസ്റ്റിലായ പുരുഷോത്തം നായിഡുവിന് മക്കളുടെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ കഴിഞ്ഞദിവസം അനുവാദം നല്‍കിയിരുന്നു.