ന്യൂസ് ബ്യൂറോ ,തിരുവനന്തപുരം
തിരുവനന്തപുരം :രമേശ് ചെന്നിത്തലയെ തവനൂരിൽ മൽസരിക്കാൻ വെല്ലുവിളിച്ചുകൊണ്ടുള്ള കെ.ടീ ജലീന്റെ പോസ്റ്റിനെതിരെ രൂക്ഷവിമർശനവുമായി പി സി വിഷ്ണുനാഥ് . പ്രതിപക്ഷ നേതാവിന് മറുപടി എന്ന പേരിൽ ഡോ.കെ ടി ജലീൽ പറഞ്ഞതായുള്ള ഒരു പോസ്റ്റിനെക്കുറിച്ചറിഞ്ഞപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് വാളിൽ കയറിയാണ് അക്കാര്യം ഉറപ്പു വരുത്തിയതെന്നും പി.സി വിഷ്ണുനാഥ് കുറിച്ചു.
കെ.ടീ ജലീന്റെ പോസ്റ്റ് ഇങ്ങനെ ;സ്വന്തം മകന് ഐഎഎസ് കിട്ടാൻ നടത്തിയ വഴിവിട്ട കളികൾ, ഊക്കൻ തള്ള് തള്ളിയിട്ടും കിട്ടാതായപ്പോൾ ഐ.ആർ.എസിൽ തൃപ്തിയടഞ്ഞ കഥ, മറ്റൊരു മകന് അമൃത മെഡിക്കൽ കോളേജിൽ പി.ജിക്ക് ഫീസ് കൊടുക്കാൻ ബാർ മുതലാളിമാരിൽ നിന്ന് ഒരു കോടി കൈക്കൂലി വാങ്ങിയ കേസിൽ കുടുങ്ങിക്കിടക്കുന്ന അനുഭവം, കോൺഗ്രഗിലെ സംഘി ഗ്രൂപ്പിന്റെ തലൈവർ, അങ്ങിനെ ഒരുപാട് വിശേഷണങ്ങൾക്കർഹനാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തവനൂരിൽ മാറ്റത്തിന്റെ കാറ്റ് വീശുന്നുണ്ടെങ്കിൽ രമേശ്ജിക്കും ഒരു കൈ നോക്കാവുന്നതാണ്. എന്താ വരുന്നോ കേളപ്പജിയുടെ മണ്ണിലേക്കെന്നും ജലീൽ ഫെയ്സ്ബുക്കിലൂടെ ചോദിച്ചു.

അസഹിഷ്ണുതയും വ്യക്തിഹത്യയും അവജ്ഞയും നിഴലിക്കുന്ന മറുപടിയാണ് ജലീലിന്റേതെന്നും ഇത് സാദാ ഒരു കമ്മി ട്രോളല്ലെന്നും വിഷ്ണുനാഥ് ഫെയ്സ്ബുക്കില്‍ കുറിച്ചു:


”പ്രതിപക്ഷ നേതാവിന് മറുപടി എന്ന പേരിൽ ഡോ.കെ ടി ജലീൽ പറഞ്ഞതായുള്ള ഒരു പോസ്റ്റ് നവ മാധ്യമങ്ങളിലൂടെ കിട്ടിയപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് വാളിൽ കയറി നോക്കേണ്ടി വന്നു, എഴുതിയത് അദ്ദേഹം തന്നെയെന്ന് ഉറപ്പു വരുത്താൻ ! എത്ര മോശം ഭാഷയാണ് സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉപയോഗിച്ചിരിക്കുന്നത് !! എത്രമാത്രം അസഹിഷ്ണുതയും വ്യക്തിഹത്യയും അവജ്ഞയും നിഴലിക്കുന്ന മറുപടി.രാജ്യത്തെ ഏറ്റവും ഉന്നതമായ ഒരു പരീക്ഷാനടത്തിപ്പ് കേന്ദ്രത്തിന്റെ വിശ്വാസ്യത തകർക്കുന്ന രീതിയിൽ ഗുരുതരമായ ഒരു ആരോപണം ഉന്നയിച്ചിരിക്കുന്നത് ഒരു സാദാ കമ്മി ട്രോൾ അല്ല; കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രിയാണ്”.