സിംഗപ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് ചുംബിക്കുകയും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്ത സംഭവത്തില്‍ ഇന്ത്യക്കാരന് സിംഗപ്പൂരില്‍ ജയില്‍ ശിക്ഷ. ഏഴ്മാസം ഇയാളെ ജയിലിലടച്ചു. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 15കാരിയെയാണ് ഇയാള്‍ ചുംബിച്ചത്.

ചെല്ലം രാജേഷ് കണ്ണന്‍ എന്ന 26കാരനെയാണ് ശിക്ഷിച്ചിരിക്കുന്നത്. സിംഗപ്പൂരില്‍ സെക്യൂരിറ്റി കോര്‍ഡിനേറ്ററായി ജോലി നോക്കുകയാണ് ഇയാള്‍. ഇയാള്‍ക്ക് ഭാര്യയും മകളും ഉണ്ട്. കഴിഞ്ഞ വര്‍ഷമാണ് ഇന്‍സ്റ്റഗ്രാം വഴി രാജേഷും പെണ്‍കുട്ടിയും പരിചയത്തിലായത്. ഇരുവരും നിരന്തരം സംസാരിക്കുകയും സന്ദേശങ്ങള്‍ അയക്കുകയും ചെയ്യാറുണ്ട്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇവര്‍ പരസ്പരം കാണുകയും ചെയ്തിരുന്നു. സെപ്തംബറില്‍ പെണ്‍കുട്ടി താമസിക്കുന്ന ഹൗസിംഗ് എസ്‌റ്റേറ്റായ യിഷുന്‍ അവന്യൂ 11 ലെ അവളുടെ ബ്ലോക്കില്‍ വച്ച് വീണ്ടും കാണാമെന്ന് ഇരുവരും സമ്മതിച്ചിരുന്നു. രണ്ടാമത്തെ കൂടിക്കാഴ്ചയ്ക്ക് മൂന്നു ദിവസം മുമ്പ് തനിക്കും സുഹൃത്തുക്കള്‍ക്കുമായി ഒരു ബോട്ടില്‍ സിഡര്‍ വാങ്ങി വരാന്‍ പെണ്‍കുട്ടി ആവശ്യപ്പെട്ടു.
സെപ്റ്റംബര്‍ എട്ടിന് സിഡറുമായി പെണ്‍കുട്ടിയുടെ ഫ്‌ലാറ്റില്‍ ഇയാള്‍ എത്തി. സ്‌റ്റെയര്‍കേസ് വരെ തന്നോടൊപ്പം വരാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. ഇതിനിടെയാണ് പെണ്‍കുട്ടിയെ ചുംബിച്ചതും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതും. എന്നാല്‍ പെണ്‍കുട്ടി എതിര്‍ക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ ലൈംഗിക പീഡനത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. പെണ്‍കുട്ടിയോട് ഇങ്ങനെ ചെയ്യേണ്ടി വന്നതില്‍ കുറ്റബോധമുണ്ടെന്ന് ഇയാള്‍ കോടതിയെ അറിയിച്ചു.
മൂന്നു വര്‍ഷമായി സിംഗപ്പൂരില്‍ താമസിക്കുകയാണെന്നും മറ്റ് കുറ്റങ്ങളൊന്നും ഇതുവരെ തന്റെ പേരിലില്ലെന്നും ഇയാള്‍ കോടതിയെ അറിയിച്ചു. വിചാരണ ജഡ്ജിയാണ് ഇയാളെ ഏഴ് മാസം തടവിന് ശിക്ഷിച്ചത്. ഈ വര്‍ഷം ഓഗസ്റ്റ് 18 ന് ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടത്. സിംഗപ്പൂരില്‍, ഒരാള്‍ ലൈംഗിക പീഡനത്തിനോ ബലാത്സംഗത്തിനോ ശിക്ഷിക്കപ്പെട്ടാല്‍ 10,000 ഡോളര്‍ വരെ പിഴയോ അഞ്ച് വര്‍ഷം വരെ തടവോ അനുഭവിക്കേണ്ടി വരും.