THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, August 19, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news പ്രതികരണത്തിനില്ലെന്ന് ഗണേഷ് കുമാര്‍ എം.എല്‍.എ

പ്രതികരണത്തിനില്ലെന്ന് ഗണേഷ് കുമാര്‍ എം.എല്‍.എ

പത്തനാപുരം: നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രദീപ് കുമാറിനെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കിയെന്ന് കെബി ഗണേഷ് കുമാര്‍ എം.എല്‍.എ. ഇതുമായി ബന്ധപ്പെട്ട് പരസ്യപ്രതികരണത്തിന് ഇല്ലെന്നും ഗണേഷ് കുമാര്‍ എം.എല്‍.എ പറഞ്ഞു. ഇന്ന് പുലര്‍ച്ചയോടെ എം.എല്‍.എയുടെ ഓഫീസിലെത്തിയ ബേക്കല്‍ പൊലീസാണ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്.

കാസര്‍കോട് സിഐയുടെ നേതൃത്വത്തില്‍ പത്തനാപുരത്ത് എത്തിയ പൊലീസ് സംഘം പ്രദീപ് കുമാറുമായി കാസര്‍കോട്ടേക്ക് തിരിച്ചു. നടിയെ ആക്രമിച്ച കേസിലെ സാക്ഷി ബേക്കല്‍ മലാകുന്ന സ്വദേശി വിപിന്‍ലാലിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കെബി ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറിയാണ് പ്രദീപ് കുമാര്‍.

ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കാസര്‍കോട് സെഷന്‍സ് കോടതി തള്ളിയിരുന്നു. അന്വേഷണം ഇപ്പോള്‍ പ്രാരംഭ ഘട്ടത്തിലാണെന്നും പ്രതിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.കഴിഞ്ഞ ജനുവരി 24 ന് കാസര്‍കോട് നഗരത്തിലെത്തിയ പ്രദീപ് കുമാര്‍ വിപിന്‍ ലാലിന്റെ ബന്ധുവിനെ കണ്ട് കേസീല്‍ ദിലീപിന് അനുകൂലമായി മൊഴി നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com