കൊച്ചി: പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് സ്വീകരണം നല്‍കിയ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആറ് പൊലീസുകാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടേതാണ് ഉത്തരവ്.

എഎസ്‌ഐമാരായ ഷിബു ചെറിയാന്‍, ജോസഫ് ആന്റണി, ബിജു, സീനിയര്‍ സിപിഒ സില്‍ജന്‍ തുടങ്ങിയവര്‍ക്കെതിരെയാണ് നടപടി. ഐശ്വര്യ കേരള യാത്ര എറണാകുളത്തെത്തിയപ്പോള്‍ നാല് ഉദ്യോഗസ്ഥര്‍ ഡിസിസി ഓഫീസിലെച്ചി രമേശ് ചെന്നിത്തലയെ പൊന്നാട അണിയിക്കുകയായിരുന്നു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്മാരോടൊപ്പം ഇവര് ഗ്രൂപ്പ് ഫോട്ടോയുമെടുത്തു.

അന്ന് തന്നെ വിഷയം വിവദമായിരുന്നു. ഇതോടെ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.