പുന്നയൂർക്കുളം: കുന്നത്തൂരിലെ ബാറിൽ മദ്യപിച്ചു അക്രമാസക്തനായ യുവാവ് തർക്കത്തിനിടെ എതിരാളിയുടെ ജനനേന്ദ്രിയം കടിച്ചെടുത്തു. ശനിയാഴ്ച രാത്രി കുന്നത്തൂർ മന ബാറിലെ പാർക്കിങ് ഗ്രൗണ്ടിലാണ് സംഭവം.

പ്രതി പെരുമ്പടപ്പ് മണലൂർ വീട്ടിൽ ഷരീഫ് (28) നെ വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഓടിച്ചുവന്ന ഓട്ടോ ടാക്സി ഇവിടെ നിർത്തിയിട്ടിരുന്ന കാറിൽ തട്ടിയതിനെ തുടർന്ന് കാറിലുള്ളവരും ഷരീഫും തമ്മിൽ തർക്കവും കയ്യാങ്കളിയും ഉണ്ടായി. ഇതിനിടയിലാണ് പുന്നൂക്കാവ് സ്വദേശിയായ 55 വയസ്സുകാരനാണ് ക്രൂരമായ ആക്രമണത്തിനിരയായത്.

ഉടൻ കുന്നംകുളം റോയൽ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മെഡിക്കൽ കോളജിൽ എത്തിച്ച് അടിയന്തിര ശസ്ത്രക്രിയയിലൂടെ ജനനേന്ദ്രിയം തുന്നിച്ചേർത്തു.