THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, November 28, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news ബിനീഷ് കോടിയേരിയെ ജയിലില്‍ കിടത്തി പീഡിപ്പിക്കുന്നു - കോടിയേരി ബാലകൃഷ്ണന്‍

ബിനീഷ് കോടിയേരിയെ ജയിലില്‍ കിടത്തി പീഡിപ്പിക്കുന്നു – കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: മയക്കുമരുന്ന് കേസില്‍ കുറ്റപത്രം കൊടുത്തപ്പോള്‍ ബിനീഷ് പ്രതിയേ അല്ല. ഇപ്പോള്‍ അവനെ ജയിലില്‍ കിടത്തി പീഡിപ്പിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഐഫോണ്‍ വിവാദത്തില്‍ തനിക്കും തന്റെ കുടുംബത്തിനുമെതിരെ കഥകളുണ്ടാക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു . ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കോടിയേരിയുടെ പ്രതികരണം.

സന്തോഷ് ഈപ്പന്റെ ഐഫോണ്‍ തന്റെ ഭാര്യ ഉപയോഗിച്ചിട്ടില്ല. വിനോദിനിയുടെ കയ്യില്‍ ഒരു ഫോണ്‍ ഉണ്ട്. ആ ഫോണ്‍ പൈസ കൊടുത്ത് വാങ്ങിയ ഫോണാണ്. അതിന്റെ ബില്ലും അവരുടെ കൈവശമുണ്ട്. എന്തിനാണ് ഇങ്ങനെ കഥയുണ്ടാക്കുന്നത് . തന്നെയും തന്റെ കുടുംബത്തിനെയും രാഷ്ട്രീയ പക പോക്കലിന് നിരന്തരം പീഢിപ്പിക്കുന്നത് എന്തിനാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ അഭിമുഖത്തില്‍ ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments