ബംഗളൂരു: ലഹരിമരുന്ന് കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരി ജയിലിലേക്ക്. ബിനീഷിനെ ബംഗളൂരു പ്രത്യേക കോടതി 25 വരെ ജൂഡീഷ്യല്‍ കസ്റ്റഡിയിലേക്ക് റിമാന്‍ഡ് ചെയ്തു. പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി.

ലഹരിക്കേസില്‍ എന്‍സിബി കസ്റ്റഡി അപേക്ഷ നല്‍കിയില്ല. ബിനീഷിന്റെ ജാമ്യാപേക്ഷ 18നു പരിഗണിക്കാനായി മാറ്റി. ജാമ്യാപേക്ഷയില്‍ മറുപടി നല്‍കാനായി ഇഡി ഒരാഴ്ചത്തെ സമയം ചോദിച്ചതിനെ തുടര്‍ന്നാണിത്. വാര്‍ത്തകള്‍ നല്‍കുന്നത് തടയണമെന്ന ബിനീഷിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

കഴിഞ്ഞ പന്ത്രണ്ട് ദിവസമായി എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിലുളള ബിനീഷിന്റെ വീട്ടില്‍ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ഇവിടെനിന്നും ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തത്. കേസില്‍ മുഖ്യപങ്കുണ്ടെന്ന് ഇ ഡി സംശയിക്കുന്ന കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫ് ബിനീഷിന്റെ ബിനാമിയാണെന്നാണ് കരുതുന്നത്.