പട്‌ന: കൊവിഡ് വ്യാപനം ഉണ്ടായതിന് ശേഷമുള്ള രാജ്യത്ത് ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ് ബിഹാറില്‍ നടക്കാന്‍ പോവുന്നത്. ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ ഏഴുവരെ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 10 നാണ് വോട്ടെണ്ണല്‍. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ ഒരുങ്ങുകയാണ് ഭരണപ്രതിപക്ഷ കക്ഷികള്‍. എന്നാല്‍ സഖ്യത്തിന്റെ കാര്യത്തില്‍ ഇരുപക്ഷത്തും അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്നു എന്നതാണ് ബിഹാറിലെ സ്ഥിതി വിശേഷം. നിലവില്‍ ഒരു മുന്നണിയുടെ ഭാഗമായിക്കുമ്പോള്‍ തന്നെ പല കക്ഷികള്‍ പുതിയ സാധ്യതകള്‍ തേടുകയാണ്.

സഖ്യത്തിലെ അതൃപ്തികള്‍ എത്രയും പെട്ടെന്ന് പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോവാനാണ് കോണ്‍ഗ്രസിന്റേയും ആര്‍ജെഡിയും ശ്രമം. നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിയുബിജെപി സഖ്യത്തെ പരാജയപ്പെടുത്തി മഹാസഖ്യം വിജയിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ല അഭിപ്രായപ്പെടുന്നത. സമാനമായ വിജയം ഹിമാചല്‍ പ്രദേശിലും ആവര്‍ത്തിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

കര്‍ഷകരുടെ വികാരം വോട്ടെടുപ്പില്‍ പ്രതിഫലിക്കും. കര്‍ഷക ബില്ലുകള്‍ കോണ്‍ഗ്രസ് പ്രകടന പത്രികയുടെ ഭാഗമാണെന്നാണ് കേന്ദ്ര സര്‍ക്കാരും ബിജെപിയും ഇപ്പോള്‍ പറയുന്നത്. എന്നാല്‍ കോണ്‍ഗ്രസ് മുന്നോട്ട് വെച്ച ബില്ലില്‍ നിന്നും ഏറെ വ്യത്യസ്തമായ ബില്ലാണ് കേന്ദ്രം ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. കര്‍ഷകരുടെ സംരക്ഷണത്തിനായി കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനം ഇതിന് മറുപടി നല്‍കും.2022 ലെ ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 70 ശതമാനം വോട്ടുകള്‍ നേടി അധികാരത്തിലെത്തും. വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ ഫലം കാണുമെന്നും ഹിമാചലിന്റെ കൂടി ചുമതലയുള്ള രാജിവ് ശുക്ല പറഞ്ഞു.
അതേസമയം, ഇടഞ്ഞു നില്‍ക്കുന്നവരെ അനുനയിപ്പിക്കാനുള്ള ശ്രമം ഇരുപക്ഷത്തും ശക്തമാണ്. ഭരണസഖ്യമായി എന്‍ഡിഎയില്‍ വിമതസ്വരം ഉയര്‍ത്തുന്നത് കേന്ദ്ര മന്ത്രി രാവിലാസ് പാസ്വാന്റെ ലോക് ജന്‍ശക്തി പാര്‍ട്ടിയാണ്. നിതീഷ് കുമാറിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അംഗീകരിക്കാനാവില്ലെന്നാണ് എല്‍ജെപിയുടെ വാദം. ബിഹാറില്‍ സഖ്യത്തെ ബിജെപി നയിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ബിജെപി?യു?മാ?യി?ട്ട?ല്ലാ?തെ, എ?ല്‍ജെപി?യു?മാ?യി സ?ഖ്യ?മി?ല്ലെന്നാണ് ജെഡിയു ഇതിന് മറുപടി നല്‍കുന്നത്.
ബിജെപി സഖ്യത്തില്‍ കഴിഞ്ഞ തവണ മത്സരിച്ച നാല്‍പ്പതോളം സീറ്റുകള്‍ ഇത്തവണയും തങ്ങള്‍ക്ക് വേണമെന്ന കാര്യവും മുന്നണി നേതൃത്വത്തെ എല്‍ജെപി അറിയിച്ചിട്ടുണ്ട്. എന്നാല്‍ ജിതിന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ ആവാമി മോര്‍ച്ച കൂടി സഖ്യത്തിന്റെ ഭാഗമായോതെ എല്‍ജെപിക്ക് കുട്ടുന്ന സീറ്റുകളുടെ എണ്ണം ഇരുപതിലും താഴെ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതോടെ സഖ്യത്തില്‍ നിന്ന് പോയി തനിച്ച് മത്സരിക്കുമെന്ന ഭീഷണിയും അവര്‍ മുഴക്കുന്നു. ആകെയുള്ള 243ല്‍ 143 സീറ്റിലും സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നാണ് എല്‍ജെപിയുടെ പ്രഖ്യാപനം. ഇതില്‍ ഭൂരിപക്ഷവും ജെഡിയു സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മണ്ഡലം കൂടിയാണ്. സമ്മര്‍ദം ശക്തമാക്കി മത്സരിക്കാന്‍ കൂടുതല്‍ സീറ്റുകള്‍ നേടുകയെന്ന തന്ത്രമാണ് എല്‍ജെപി പയറ്റുന്നതെന്നാണ് ജെഡിയു നേതാക്കള്‍ അഭിപ്രായപ്പെടുന്നത്.
പ്രതിപക്ഷ സഖ്യത്തില്‍ നിന്ന് പുറത്തുപോവാന്‍ ഒരുങ്ങുന്നത് മുന്‍ കേന്ദ്ര മന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പിയാണ്. വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയിലും അതൃപ്തിയുണ്ട്. ലാ?ലു പ്ര?സാ?ദി?െന്റ നേ?തൃ?ത്വം അം?ഗീ?ക?രി?ക്കു?മെ?ങ്കി?ലും മ?ക?ന്‍ തേ?ജ?സ്വി യാദവിനോട് ഇവര്‍ക്ക് താല്‍പര്യമില്ല. മഹസഖ്യമാവട്ടെ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാണ് തിരഞ്ഞെടുപ്പിനെ നേരുടുന്നത്
ബിജെപിയുമായി ബന്ധം സ്ഥാപിക്കാനുള്ള ലക്ഷ്യമാണ് ആര്‍എല്‍എസ്പിയുടേതെന്നായിരുന്നു ജെഡിയുവിന്റെ പ്രതികരണം. ജിതന്‍ റാം മാഞ്ചിയുടെ പാര്‍ട്ടി എന്‍ഡിഎയുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടതുകൊണ്ടു തന്നെ ആര്‍ എല്‍ എസ് പിക്ക് മുന്നില്‍ സമാനമായ വഴി തുറന്നുകിടപ്പുണ്ടെന്നും ആര്‍ ജെ ഡി നേതാവ് അഭിപ്രായപ്പെട്ടു. മഹാസഖ്യത്തില്‍ നിന്നും പാര്‍ട്ടി വിട്ടുപുറത്തുപോകുന്ന കാര്യം വ്യാഴാഴ്ചയായിരുന്നു ഉപേന്ദ്ര കുശ്വാഹ അറിയിച്ചത്.