ന്യൂഡല്‍ഹി: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചു. അമേരിക്കയിലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായി ബൈഡനുമായി ഫോണില്‍ സംസാരിച്ച മോദി വിജയത്തില്‍ അഭിനന്ദനം അറിയിച്ചു. കമല ഹാരിസിന്റെ വിജയം ഇന്ത്യന്‍ സമൂഹത്തിനും അഭിമാനമാണെന്നും പറഞ്ഞു.

ബൈഡനുമായി നിരവധി വിഷയങ്ങള്‍ പങ്കുവെച്ചതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കൊവിഡ് പ്രതിസന്ധി, കാലാവസ്ഥാ വ്യതിയാനം, മേഖലാതല സഹകരണം തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഇന്ത്യഅമേരിക്ക സഹകരണം ശക്തമായി തുടരാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും മോദി ട്വീറ്റ് ചെയ്തു.
