തിരുവനന്തപുരം: സ്ത്രീകളെ അപമാനിച്ച യുട്യൂബര്‍ വിജയ് പി നായരെ താമസസ്ഥലത്തെത്തി കൈകാര്യം ചെയ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെയും മറ്റു രണ്ടുപേരുടെയും നടപടി വലിയ വിവാദത്തിനാണ് വഴിവെച്ചത്. സംഭവത്തില്‍ വിജയ് പി നായര്‍ക്കും ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തിരുന്നു. ഇപ്പോള്‍ കേസില്‍ ഒളിവിലാണ് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിക്കുകയാണ് ഫിലിം കമ്പോസര്‍ വിനു കിരിയത്ത്.

വിനുവിന്റെ വാക്കുകള്‍ ഇങ്ങനെ…

അത് കേട്ടപ്പോള്‍ ആ യൂട്യൂബറോട് എനിക്ക് പുച്ഛമാണ് തോന്നിയത്.കാരണം കുഞ്ഞുങ്ങള്‍ക്ക് വരെ യൂട്യൂബ് ഉപയോഗിക്കാനറിയാ. അതില്‍ പറയുന്നൊരു ആ ഭാഷ, പക്ഷേ എന്നാല്‍ പോലും അയാളെ ശിക്ഷിക്കാന്‍ ഒരാള്‍ക്കും അധികാരമില്ല. പൊലീസിനുപോലും കേസെടുക്കാനെ അധികാരമുള്ളു.ശിക്ഷിക്കേണ്ടത് കോടതിയാണ്. അവിടെ ഭാഗ്യലക്ഷ്മിയും കൂട്ടരും അത് ചെയ്യുമ്പോള്‍ ചിന്തിക്കണമായിരുന്നു നിയമം ഞങ്ങള്‍ കയ്യിലെടുക്കാന്‍ പാടില്ല.ഇവര്‍ ആരാണ്? ശാന്തിവിള ദിനേശ് പറഞ്ഞതുപോലെ ഒരുപക്ഷേ നമ്മുടെയടുത്തെങ്ങാനുമാണ് വന്നതെങ്കില്‍ അടി കൊടുക്കും എന്നുള്ളതില്‍ യാതൊരു സംശയവുമില്ല.ആണുങ്ങളുടെ അടിപോലും ഞങ്ങളാരും കൊള്ളില്ല പിന്നല്ലേ. ബാക്കിയൊക്കെ പിന്നെ.
പക്ഷേ അയാള്‍ തൊഴുതു നില്‍ക്കുകയാണ്. അപ്പോഴും അയാളുടെ ദേഹത്ത് ചൊറിയണം തേക്കുക, കരണത്ത് അടിക്കുക, കരിഓയില്‍ ഒഴിക്കുക. എന്നിട്ടോ മൂന്ന് പേരുടേയും വായില്‍ നിന്ന് വരുന്ന ഭാഷ കേട്ടാല്‍. ഇവരാണോ മതില് കെട്ടാന്‍ പോയ ആളുകള്‍. ഈയടുത്ത ഭാഗ്യലക്ഷ്മി പറയുന്നത് കേട്ടു റോഡില്‍ ആണുങ്ങള്‍ മൂത്രമൊഴിക്കുന്നത് കണ്ടാല്‍ വണ്ടിയിടിച്ചു കൊല്ലാന്‍ തോന്നുമെന്ന്.ഈ ഭാഗ്യലക്ഷ്മി ചെന്നൈയില്‍ താമസിച്ചിരുന്നയാളാണ്. ഞാനൊക്കെ തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് പോകുമ്പോള്‍ പോലും റെയില്‍വേ സ്‌റ്റേഷനിലിറങ്ങിയാല്‍ ഇടത്തോട്ടും വലത്തോട്ടും നോക്കില്ല. അവിടെ ഒന്നും രണ്ടും റോഡില്‍ തന്നെയാണ് ആണും പെണ്ണും സാധിച്ചിരുന്നത്.
അവിടെ കോടമ്പാക്കത്ത് താമസിക്കുന്ന ഭാഗ്യലക്ഷ്മിയ്ക്ക് അന്നൊന്നും തോന്നാത്തത് എന്താ അവിടെ ഒന്നും രണ്ടും സാധിച്ചിരുന്നവരെ വണ്ടിയിടിച്ച് കൊല്ലേണ്ടെന്ന്. അന്ന് വണ്ടിയില്ല. ഇത്തിരി പൈസയൊക്കെ ആയപ്പോഴേക്കും പിന്നെ സ്‌റ്റൈലൊക്കെ മാറി, കാലിന്മേല്‍ കാലൊക്കെയിട്ട് ആണുങ്ങളെ മൊത്തം പുച്ഛിക്കുക. നടിയെ ആക്രമിച്ച സംഭവം ഉണ്ടായപ്പോള്‍, ഇവിടെ തിരുവനന്തപുരത്ത് തന്നെ അവിടെ അന്ന് ഞാനുമുണ്ടായിരുന്നു. അവിടെ വന്നിട്ട് ഇവരുടെ കരച്ചിലു ചാനലില്‍ കൂടെ, അതായത് ഇതിലപ്പുറം ലോകത്ത് ഒരു നന്മയുള്ള സ്ത്രീ ഇല്ല. ആണുങ്ങളെ മുഴുവന്‍ ആ വാക്ക് ഞാന്‍ ഇവിടെ ഉപയോഗിക്കുന്നില്ല. ഇത്തരക്കാരുടെ ഇതൊക്കെ അങ്ങ് മുറിച്ചുകളയണം. ഇവര്‍ ആരാണ് അതൊക്കെ മുറിച്ചു കളയാന്‍, അതിനിവിടെ കോടതിയുണ്ട്.
ഭാഗ്യലക്ഷ്മി ഇപ്പോള്‍ ഒളിവിലാണ്. അന്ന് എന്തൊക്കെ ഗീര്‍വാണങ്ങളാണ് അടിച്ചിറക്കിയത്.ജയിലില്‍ പോകാന്‍ തയ്യാറാണ്.അടുത്തത് നിനക്കാണ് ശാന്തിവിളേ, എന്നിട്ട് എന്താണ് ഒന്നും ചെയ്യാത്തത്. കുറേ പേര് സപ്പോട്ട് ചെയ്യും എന്ന് വിചാരിച്ചു. ശരിയാണ് കുറേ പേര്‍ സപ്പോര്‍ട്ട് ചെയ്യാന്‍ ഉണ്ട്. അത്തരക്കാരോട് നമ്മുക്ക് പുച്ഛം മാത്രമേയുള്ളൂ. തെറ്റ് ചെയ്യുന്നവര്‍ ആരായാലും അത് മുഖത്ത് നോക്കി പറയുന്നതാണ് ആര്‍ജവം.ഇല്ലേങ്കില്‍ നിങ്ങള്‍ അവരെ വീണ്ടും തെറ്റിലേക്ക് നയിക്കുകാണ്. അവര്‍ അവിടെ പോയി വീഡിയോ എടുക്കുക, അത് പോസ്റ്റ് ചെയ്യുക, ഇവര്‍ അയാളെക്കാളും മോശമാണെന്ന് ഇതിലൂടെ തെളിയിച്ചില്ലേ.ഇങ്ങനെയൊന്നും ആവരുത്.അവര്‍ അന്തസായി പോയി ഡിജിപിക്ക്പരാതി നല്‍കുകയാണ് വേണ്ടത്.
കണ്ടപ്പോ ഇവനെ കയ്യില്‍ കിട്ടിയാല്‍ രണ്ട് കൊടുക്കണമെന്ന് വിചാരിച്ചിരുന്നു.എന്നാല്‍ കൊടുക്കില്ല. കാരണം നമ്മുക്ക് അതിനുള്ള അധികാരം ഇല്ല. നമ്മുക്ക് കേസ് പോകാം. ദേഹോപദ്രവം ചെയ്യാന്‍ യാതൊരു അധികാരമില്ല. എത്ര ദിവസമായി പോലീസിന് ഇതുവരെ അവരെ പിടിക്കാന്‍ കഴിഞ്ഞിട്ടില്ല.വല്ലാത്തൊരു ഒളിപ്പായി പോയി. ഇനി പാതളത്തിലെങ്ങാനുമാണോ?, വിനു കിരിയത്ത് വീഡിയോയില്‍ പറഞ്ഞു.