THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, June 7, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news 'ഭൂചലനം ആണെന്ന് തോന്നുന്നു, എന്‍റെ മുറി കിടുങ്ങുന്നു'-കുലുക്കമില്ലാതെ സംഭാഷണം തുടർന്ന്​ രാഹുൽ ഗാന്ധി

‘ഭൂചലനം ആണെന്ന് തോന്നുന്നു, എന്‍റെ മുറി കിടുങ്ങുന്നു’-കുലുക്കമില്ലാതെ സംഭാഷണം തുടർന്ന്​ രാഹുൽ ഗാന്ധി

ന്യൂഡൽഹി: കഴിഞ്ഞ ദിവസം ഡൽഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂചലനമുണ്ടായ വേളയിൽ പലയിടങ്ങളിലും ജനങ്ങൾ പ്രാണഭയം കൊണ്ട്​ വീടുവിട്ട്​ ഓടിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ആ സമയത്തും വളരെ കൂളായിരുന്ന ഒരു വ്യക്തിയാണ്​ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. മറ്റാരുമല്ല കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിയാണ്​ ലൈവ്​ സംഭാഷണത്തിനിടെ ഭൂചലനം അനുഭവപ്പെട്ട വേളയിലൂം കൂസലില്ലാതെ സംസാരം തുടർന്ന്​ ​നെറ്റിസൺസിനെ ഞെട്ടിച്ചത്​.

adpost

ചരിത്രകാരനായ ദിപേഷ് ചക്രവര്‍ത്തിക്കൊപ്പം ചിക്കാഗോ സർവകലാശാലയിലെ പൊളിറ്റിക്കല്‍ സയൻസ് വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനിടെയാണ്​ പ്രകമ്പനം അനുഭവപ്പെട്ടത്​. ‘ഭൂചലനം ആണെന്ന് തോന്നുന്നു എന്‍റെ മുറി മുഴുവൻ കുലുങ്ങുന്നു’-എന്ന് സാധാരണ മട്ടിൽ പറഞ്ഞ്​ ചിരിച്ചു കൊണ്ട് സംഭാഷണം തുടരുകയായിരുന്നു രാഹുൽ.

adpost

കർഷക സമരത്തിനിടെയുള്ള കേന്ദ്ര സർക്കാറിന്‍റെ സോഷ്യൽ മിഡിയ സെൻസർഷിപ്പിനെ കുറിച്ചും സോഷ്യൽ മിഡിയ ട്രോളുകളെ കുറിച്ചും ഒരു വിദ്യാർഥി ഉന്നയിച്ച ചോദ്യത്തിന്​ മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ഭൂചലനത്തെക്കുറിച്ച് പറഞ്ഞതോടെ പരിപാടിയിൽ പ​ങ്കെടുത്തവർ അമ്പരന്നെങ്കിലും രാഹുൽ ഒന്നും സംഭാവിക്കാത്ത രീതിയിൽ പരിഭ്രാന്തിയോ ആശങ്കയോ ഇല്ലാതെ ചിരിച്ചുകൊണ്ട് തന്‍റെ സംസാരം തുടരുകയായിരുന്നു.

രണ്ടു ദിവസത്തെ രാജസ്ഥാൻ സന്ദർശനത്തിനിടെയാണ്​ അദ്ദേഹം ഓൺലൈൻ സംവാദത്തിൽ പങ്കു ചേർന്നത്. ഇന്ത്യൻ ഓവർസീസ്​ കോൺഗ്രസ്​ ചെയർമാൻ സാം പിത്രാഡോയും രാഹുലിനൊപ്പം പരിപാടിയിൽ പ​ങ്കെടുത്തു. രാഹുൽ ഗാന്ധിയുടെ സൂപ്പർ കൂൾ പെരുമാറ്റ​ം കാണിച്ച വിഡിയോ പുറത്തു വന്നതോടെ ​അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ്​ നെറ്റിസൺസ്​. 

ഉത്ത​േരന്ത്യയിൽ ഡൽഹിയിലടക്കം വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്​ച രാത്രി 10.30ഓടെയായിരുന്നു ഭൂചലനം. പഞ്ചാബിലെ അമൃത്​സർ, ജമ്മു, ഉത്തരാഖണ്ഡ്​, രാജസ്​ഥാൻ, ഹരിയാന, നോയിഡ എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായാണ്​ വിവരം. 

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com