THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, August 13, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news മന്ത്രി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും

മന്ത്രി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴി ഖുര്‍ആന്‍ വിദേശത്ത് നിന്ന് എത്തിച്ച് ചട്ടലംഘനം നടത്തി വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ മന്ത്രി കെ ടി ജലീലിനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും. യു എ ഇ കോണ്‍സുലേറ്റ് വഴി എത്തിയ ഖുര്‍ആന്‍ വിതരണം ചെയ്തതില്‍ മന്ത്രിക്ക് വീഴ്ച സംഭവിച്ചുവെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍.

കൊച്ചിയിലെ കസ്റ്റംസിന്റെ ഓഫീസിലാണ് ചോദ്യം ചെയ്യല്‍. ജലീലിന്റെ ഗണ്‍മാനെ കഴിഞ്ഞ ദിവസം കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ഗണ്‍മാന്റെ ഫോണ്‍ മന്ത്രി ഉപയോഗിച്ചു എന്ന സംശയത്തെ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍. ഗണ്‍മാന്റെ ഫോണ്‍ കസ്റ്റംസ് നേരത്തെ പിടിച്ചെടുത്ത് വിശദമായി പരിശോധിച്ചിരുന്നു. ജലീലിനെ കേന്ദ്ര ഏജന്‍സികളായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും എന്‍ ഐ എയും നേരത്തെ വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിശദാംശങ്ങളും ശേഖരിച്ച ശേഷമാണ് കസ്റ്റംസ് ചോദ്യം ചെയ്യല്‍.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com