THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news മാന്നാറിൽ യുവതിയെ തട്ടികൊണ്ടുപോയ കേസിൽ ഗുണ്ടാത്തലവൻ അറസ്റ്റിലായി

മാന്നാറിൽ യുവതിയെ തട്ടികൊണ്ടുപോയ കേസിൽ ഗുണ്ടാത്തലവൻ അറസ്റ്റിലായി

കോട്ടയം :മാന്നാറിൽ ഗുണ്ടാനേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു . യുവതിയെ തട്ടികൊണ്ട് പോയ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത് .കോട്ടയം സ്വദേശിയായ ഷംസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .സ്വര്ണക്കടത്തു സംഘത്തിന്റെ നിർദ്ദേശപ്രകാരമാണ് ഷംസിന്റെ സംഘം യുവതിയെ തട്ടികൊണ്ട് പോയത് എന്നാണ് ലഭിച്ചിരിക്കുന്ന വിവരം ഷംസിന്റെ കൂട്ടാളികളായ നാല് പേരെ ഇതിനു മുമ്ബ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു .

പറവൂർ സ്വദേശി അർഷാദ് ,ബിനോ വർഗീസ് തിരുവല്ല,സുബീർ എറണാകുളം ,ശിവ പ്രസാദ് പരുമല തുടങ്ങിയവരാണ് മുൻപ് അറസ്റിലായിരുന്നത് . തട്ടികൊണ്ട് പോയ ബിന്ദുവും ഇവരുൾപെടുന്ന സംഘത്തിലെ കണ്ണിയാണ് എന്നാണ് പോലീസിന്റെ നിഗമനം . പലതവണ ബിന്ദു ഇവർക്ക് വേണ്ടി സ്വർണം കടത്തിയിട്ടുണ്ട്.
ബെൽറ്റിനുളളിൽ പേസ്റ്റ് രൂപത്തിലാക്കി കഴിഞ്ഞ മാസം പത്തൊമ്പതിന് ബിന്ദു സ്വർണം കടത്തിയിരുന്നു .
കൊടുവള്ളിയിലുള്ള രാജേഷ് എന്ന വ്യക്തിക്ക് കൈ മാറണം എന്നായിരുന്നു ധാരണ. എന്നാൽ ഇത് ലംഘിച്ചതിനെ തുടർന്നാണ് സംഘം ബിന്ദുവിനെ തട്ടികൊണ്ടുപോയത് .

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments