തിരുവനന്തപുരം:- നടൻ പൃഥ്വിരാജിന്റെ പുതിയ ചിത്രത്തിനെതിരെ വിമർശനവുമായി അഡ്വക്കേറ്റ് രശ്മിത രാമചന്ദ്രൻ. നീതിയും ന്യായവും കടുകിടെ വ്യത്യാസമില്ലാതെ നിക്ഷ്പക്ഷമായി നടപ്പാക്കുന്ന മാവേലി നാട്ടില്‍ എന്തുകൊണ്ടാണ് മുലക്കണ്ണുകള്‍ കാട്ടി നില്‍ക്കുന്ന പൃഥ്വിരാജിനെതിരെ കേസില്ലാത്തതെന്നാണ് രശ്മിതയുടെ ചോദ്യം. നടന്‍ പൃഥ്വിരാജിന്റെ സമൂഹമാധ്യമത്തിലെ പുതിയ ചിത്രം ചര്‍ച്ചയായതിന് പിന്നാലെയാണ് ഫേസ്ബുക്കിലൂടെ രശ്മിതയുടെ വിമർശനം.


രഹ്ന ഫാത്തിമ എന്ന സ്ത്രീ സ്വന്തം കുഞ്ഞുങ്ങളെക്കൊണ്ട് ഉടലില്‍ പെയ്ന്റ് ചെയ്യിച്ചപ്പോള്‍ സദാചാരം തകര്‍ന്ന സകല മനുഷ്യരും ഏജന്‍സികളും കോടതിയും അതിനെതിരെ മുന്നോട്ട് വന്നിരുന്നു.പൃഥ്വിരാജ് സുകുമാരന്‍ എന്ന നടന്‍ സ്വന്തം മുലക്കണ്ണുകള്‍ കാണിച്ചു നില്‍ക്കുന്ന ചിത്രം പൊതുവിടത്തില്‍ പ്രദർശിപ്പിച്ചിട്ടും ആർക്കും വിയോജിപ്പില്ല. ഇദ്ദേഹത്തിന്റെ കാമോദ്ദീപകമായ ഈ ചിത്രം ഒരുപാട് സ്ത്രീ – പുരുഷ ലൈംഗിക താത്പര്യക്കാരില്‍ ലൈംഗിക വികാരം ഉണര്‍ത്തുവാനുള്ള സാധ്യതയുണ്ട്. അതിനാൽ പെയ്ന്റു കൊണ്ടു മറച്ച മുലയിടം പൊതുവിടത്തില്‍ പ്രദര്‍ശിപ്പിച്ച രഹ്ന ഫാത്തിമയേക്കാള്‍ പെയിന്റിന്റെ മറ പോലുമില്ലാതെ നഗ്‌നത പ്രദര്‍ശിപ്പിച്ച പൃഥ്വിരാജ് സുകുമാരന്‍ കുറ്റക്കാരനാണ്. എന്നിട്ടും നീതിയും ന്യായവും കടുകിടെ വ്യത്യാസമില്ലാതെ നടപ്പാക്കുന്ന മാവേലി നാട്ടില്‍ എന്തുകൊണ്ടാണ് മുലക്കണ്ണുകള്‍ കാട്ടി നില്‍ക്കുന്ന പൃഥ്വിരാജിനെതിരെ കേസില്ല ‘, രശ്മിത ഫേസ്ബുക്കിൽ കുറിച്ചു


രഹ്നാ ഫാത്തിമയുടെ നഗ്‌നതയ്‌ക്കെതിരെ കേസെടുത്ത ഉത്സാഹത്തോടെ ഇത്തരമൊരു ചിത്രം പ്രദർശിപ്പിച്ച പൃഥ്വിരാജ് സുകുമാരനെതിരെയും കേസെടുത്ത് സ്വന്തം നിക്ഷ്പക്ഷതയും നീതിബോധവും പോലീസ് തെളിയിയ്ക്കണമെന്നും രശ്മിത പറഞ്ഞു.