കൊല്ലം: സ്വപ്ന സുരേഷുമായി മുകേഷ് എം.എല്‍.എക്ക് അടുപ്പമുണ്ടായിരുന്നതായി തെളിവുകള്‍ പുറത്തു വിട്ട് ചാനല്‍. ജനം ടി.വിയാണ് ഇത് പുറത്തു വിട്ടിരിക്കുന്നത്. സ്വപ്നയുടെയും ബന്ധുക്കളില്‍ നിന്നും എന്‍.ഐ.എ പിടിച്ചെടുത്ത ഫോണുകളിലാണ് ഇതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചത്. ഇവ ഡിജിറ്റല്‍ ഫോറന്‍സിക് പരിശോധനകള്‍ക്ക് വിധേയമാക്കിയപ്പോഴാണ് ഇടത് നേതാക്കളുടെ സ്വപ്നയുമായുള്ള ബന്ധത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്.

ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ചാനലിന് ലഭിച്ചതായാണ് അവര്‍ അവകാശപ്പെടുന്നത്. അതേസമയം മുകേഷിനെതിരെ ഉള്ള ആരോപണത്തില്‍ മുകേഷിന്റെ പ്രതികരണവും പുറത്തു വന്നിട്ടുണ്ട്.

തനിക്ക് വീഡിയോ കോളിനെ കുറിച്ച് അറിയില്ലെന്നും നിങ്ങള്‍ക്ക് മാത്രം എന്താണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടാക്കുന്നത് എന്നും അദ്ദേഹം ചാനലിനോട് ചോദിക്കുന്നുണ്ടായിരുന്നു. താന്‍ ഒരു സൈഡിലൂടെ പോകുന്ന ആളാണെന്നും തന്നെ വെറുതെ വീട് എന്നും അദ്ദേഹം പറയുന്നുണ്ട്.