THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളക്കാരുടെ ആസ്ഥാനമന്ദിരം : കെ.സുധാകരൻ

മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളക്കാരുടെ ആസ്ഥാനമന്ദിരം : കെ.സുധാകരൻ

കണ്ണൂർ : യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പിണറായി വിജയൻ കൽത്തുറങ്കലിലേക്ക് പോകേണ്ടി വരുമെന്ന് കെ.സുധാകരൻ എംപി. യുഡിഎഫ് ഇരിക്കൂർ നിയോജകമണ്ഡലം കൺവെൻഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൊള്ളക്കാരുടെ ആസ്ഥാനമന്ദിരമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന് കെ സുധാകരൻ പറഞ്ഞു. ജനം അറിയിയാതിരിക്കാനുള്ള വസ്തുതകൾ ഉള്ളത് കൊണ്ടാണ് സ്വപ്നയെ അറിയില്ലെന്ന് പറയാൻ കാരണം.

യുഡിഎഫിന്‍റെ കരുത്ത് വിളിച്ചോതിയായിരുന്നു  ഇരിക്കൂർ നിയോജക മണ്ഡലം കൺവെൻഷൻ. നൂറുകണക്കിനാളുകളാണ് കൺവെൻഷനിൽ പങ്കെടുത്തത്.

ഇതോടുകൂടി ഇരിക്കൂർ സീറ്റിനെ ചൊല്ലി കണ്ണൂരിലെ കോൺഗ്രസിനുള്ളിൽ രൂപപ്പെട്ട പ്രതിസന്ധിക്ക് വിരാമമായി .വിയോജിപ്പുകൾ സ്വാഭാവികമാണെന്നും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും നേതാക്കൾ പറഞ്ഞു. രണ്ട് ദിവസത്തിനകം പ്രശ്നപരിഹാര മുണ്ടാകുമെന്ന് കെ സുധാകരനും വ്യക്തമാക്കി. 

രണ്ടാഴ്ചയോളം നീണ്ട പ്രതിഷേധങ്ങൾ അവസാനിപ്പിച്ച് എ ഗ്രൂപ്പ്‌ നേതാക്കൾ സജീവ് ജോസഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ എത്തിയതോടെ കണ്ണൂരിലെ കോൺഗ്രസില്‍ രൂപപ്പെട്ട പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായി. സജീവിന്റെ സ്ഥാനാർഥിത്വത്തിൽ പ്രതിഷേധിച്ച് രാജിവെച്ച യു.ഡി.എഫ് ജില്ലാ ചെയർമാൻ അടക്കം ഏതാണ്ട് എല്ലാ നേതാക്കളും കൺവെൻഷനിൽ പങ്കെടുത്തു. കൺവെൻഷനിൽ സംസാരിച്ച കെ.സി ജോസഫും കെ.സുധാകരനും അടക്കമുള്ളവരും മുറിവ് ഉണക്കാനുള്ള ശ്രമമായിരുന്നു നടത്തിയത്. 

എന്നാൽ സോണി സെബാസ്റ്റ്യൻ കൺവെൻഷനിൽ പങ്കെടുത്തില്ല. വ്യക്തി പരമായ കാരണങ്ങളാലാണ് പരിപാടിയിൽ പങ്കെടുക്കാത്തതെന്നാണ് വിശദീകരണം. ഒപ്പം ഒരു വിഭാഗം എ ഗ്രൂപ്പ്‌ നേതാക്കളുടെ അസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു. പരിഹാര ഫോർമുല പ്രഖ്യാപിക്കാൻ നേതൃത്വം തയ്യാറാവാത്തതാണ് ഇവരുടെ അതൃപ്‌തിക്ക് കാരണം. ഇതിനിടെ സോണി സെബാസ്റ്റ്യന് രാജ്യസഭ സീറ്റ് നൽകുന്നത് സംബന്ധിച്ച് യു.ഡിഎഫിനുള്ളിൽ ഏകദേശ ധാരണ രൂപപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

കെ.സി ജോസഫ്  കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.  യുഡിഎഫിന്‍റെ വിവിധ ഘടകകക്ഷി നേതാക്കളും, കെപിസിസി, ഡിസിസി ഭാരവാഹികളും കൺവെൻഷനിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments