തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇ ഡി കസ്റ്റഡിയിലെടുത്ത പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള ജനതക്ക് മുന്നില്‍ മുഖ്യമന്ത്രിക്ക് ഇനിയൊരു ന്യായീകരണവുമില്ല. ഇനിയും നാണംകെട്ട് അധികാരത്തില്‍ കടിച്ചുതൂങ്ങാതെ മുഖ്യമന്ത്രി ഉടന്‍ രാജിവെക്കണമെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

നിയമപരമായും ധാര്‍മികമായും മുഖ്യമന്ത്രിക്ക് ഇനിയും തുടരാന്‍ കഴിയില്ല.എം ശിവശങ്കര്‍ ഒരു രോഗലക്ഷണമാണെങ്കില്‍ മുഖ്യമന്ത്രി ഒരു രോഗമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേസില്‍ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളെല്ലാം സത്യമാണെന്ന് ബോധ്യപ്പെട്ടുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പ്രതിഷേധിക്കുന്നവരുടെ വായ മൂടിക്കെട്ടാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസ് ആക്ടിലെ ഭേദഗതിയുടെ ലക്ഷ്യം അതാണെന്ന് ചെന്നിത്തല സൂചിപ്പിക്കുന്നു. പോലീസുകാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കിയ വേളയിലെല്ലാം മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നിട്ടുണ്ട് എന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നു. നവംബര്‍ ഒന്ന് വഞ്ചനാദിനമായി ആചരിക്കുകയാണ് യുഡിഎഫ്.