THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, February 27, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news മുത്തച്ഛനായ സന്തോഷം പങ്കുവെച്ച് ചെന്നിത്തല

മുത്തച്ഛനായ സന്തോഷം പങ്കുവെച്ച് ചെന്നിത്തല

തിരുവനന്തപുരം: രാഷ്ട്രീയ തിരക്കുകള്‍ക്കിടെ വ്യക്തിപരമായ സന്തോഷം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്റെ കുടുംബത്തില്‍ പുതിയ അംഗം എത്തിയതിന്റെ സന്തോഷമാണ് രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്. രമേശ് ചെന്നിത്തലയുടെ മകന്‍ ഡോ. രോഹിത്തിനും ഡോ. ശ്രീജയ്ക്കുമാണ് ആണ്‍കുഞ്ഞ് പിറന്നത്.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

വ്യക്തിപരമായി ഒരു സന്തോഷവാര്‍ത്ത. ഞങ്ങളുടെ കുടുംബത്തില്‍ ഒരു പുതിയ അംഗം എത്തി. മകന്‍ ഡോ. രോഹിത്തിന്റെയും ഡോ. ശ്രീജയുടെയും മകനാണ് പുതിയ അംഗം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഞാനും അനിതയും അപ്പൂപ്പനും അമ്മൂമ്മയുമായ വിവരം സ്‌നേഹപൂര്‍വം അറിയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments