THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, April 11, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news മുത്തൂറ്റില്‍ നിന്ന് ഏഴുകോടി കവര്‍ന്നു

മുത്തൂറ്റില്‍ നിന്ന് ഏഴുകോടി കവര്‍ന്നു

ബംഗളുരു: മുത്തൂറ്റ് ഫിനാന്‍സിന്റെ ഹൊസൂരിലെ ശാഖയില്‍ വന്‍ കവര്‍ച്ച. ഏഴ് കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് കൊള്ളയടിക്കപ്പെട്ടത്. ഇന്ന് രാവിലെ 10ന് ശാഖ തുറന്ന് 15 മിനിറ്റിനുള്ളില്‍ മുഖം മൂടി ധരിച്ചെത്തിയ 6 അംഗ സംഘം മാനേജറേയും 4 ജീവനക്കാരെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കെട്ടിയിട്ടായിരുന്നു കവര്‍ച്ച. 7 കോടി രൂപയുടെ സ്വര്‍ണം കൊള്ളയടിച്ചു എന്നാണു വിവരം.

ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് കവര്‍ന്നത്. 96,000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. മുത്തൂറ്റിന്റെ കൃഷ്ണഗിരി ശാഖയില്‍ ഒരു മാസം മുന്‍പ് കവര്‍ച്ചാ ശ്രമം നടന്നിരുന്നു. സിസിടിവി പരിശോധിച്ച് കൃഷ്ണഗിരി എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

കൃഷ്ണഗിരിയിലെ ഹൊസൂരില്‍ നിന്ന് ബെഗളൂരുവിലേക്ക് പോകുന്ന റോഡിലെ ബാഗൂരിലുള്ള മുത്തൂറ്റ് ശാഖയിലാണ് കൊള്ള നടന്നത്. രാവിലെ ഓഫീസ് തുറക്കാനായി ജീവനക്കാരെത്തിയപ്പോള്‍ ഇടപാട് നടത്താനെന്നു പറഞ്ഞാണ് കൊള്ളക്കാര്‍ സ്ഥാപനത്തിനകത്തു കയറിയത്. പിന്നീട് തോക്കുകാട്ടി ഭീഷണിപ്പെടുത്തി എല്ലാ ജീവനക്കാരെയും കെട്ടിയിട്ടു. ശേഷം ലോക്കര്‍ തുറന്ന് സ്വര്‍ണവും പണവും കവരുകയായിരുന്നു. കവര്‍ച്ചയ്ക്കുശേഷം വാഹനത്തില്‍ ബം?ഗളൂരു ഭാ?ഗത്തേക്കാണ് പോയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments