THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, March 6, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news മോദിയുടെ സ്വത്തില്‍ 36 ലക്ഷത്തിന്റെ വര്‍ദ്ധന

മോദിയുടെ സ്വത്തില്‍ 36 ലക്ഷത്തിന്റെ വര്‍ദ്ധന

ന്യൂഡല്‍ഹി: അവസാന ഒരുവര്‍ഷത്തിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വത്തില്‍ വര്‍ദ്ധനവ്. എന്നാല്‍ ഓഹരി വിപണിയിലുണ്ടായ ചാഞ്ചാട്ടത്തെ തുടര്‍ന്ന് ആഭ്യന്തരമന്ത്രി അമിത് ഷായുടെ സ്വത്തില്‍ കുറവ് രേഖപ്പെടുത്തിയതായും പ്രധാനമന്ത്രിയുടെ ഓഫീസ് ആസ്തി വെളിപ്പെടുത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

2020 ജൂണ്‍ 30ന് പ്രധാനമന്ത്രിയുടെ ആസ്തി 2.85 കോടിയാണ്. കഴിഞ്ഞ വര്‍ഷം ഇത് 2.49 കോടിയായിരുന്നു. അതായത് 36 ലക്ഷത്തിന്റെ വര്‍ദ്ധനയുണ്ടായി. ഈ വര്‍ദ്ധനവില്‍ 3.3 ലക്ഷം രൂപ ബാങ്ക് നിക്ഷേപമായും 33ലക്ഷം രൂപ നിക്ഷേപത്തില്‍നിന്നുള്ള വരുമാനവുമായാണ് വര്‍ദ്ധിച്ചതായി കാണിച്ചിരിക്കുന്നത്.പ്രധാനമന്ത്രി മോദിക്ക് 1.75 കോടിയുടെ ജംഗമ സ്വത്തുക്കളും എസ്ബിഐ ഗാന്ധിനഗര്‍ ബ്രാഞ്ചില്‍ 3.38 ലക്ഷത്തിന്റെ ഒരു നിക്ഷേപവുമുണ്ട്. മാത്രമല്ല, 31,450 രൂപ പണമായും കൈയില്‍ സൂക്ഷിക്കുന്നു.

ഇവയ്ക്ക് പുറമേ 1.6 കോടിയുടെ സ്ഥിര നിക്ഷേപവും 84.3ലക്ഷം രൂപയൂടെ നാഷനല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റും 1.5 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പോളിസിയും 20,000 രൂപയുടെ ഇന്‍ഫ്ര ബോണ്ടും സ്വത്തുക്കളില്‍ ഉള്‍പ്പെടും. 4#ീഇദ്ദേഹത്തിന്റെ പേരില്‍ വാഹനങ്ങള്‍ ഇല്ല. എന്നാല്‍ 1.45 ലക്ഷം രൂപ വിപണി വില വരുന്ന നാലു സ്വര്‍ണ മോതിരം മോദിയുടെ സ്വത്തുക്കളില്‍ ഉണ്ട്.

അതേസമയം മുന്‍ വര്‍ഷം 32.3 കോടിയുടെ സ്വത്തുണ്ടായിരുന്ന അമിത് ഷാക്ക് ഈ വര്‍ഷം അത് കുറഞ്ഞ് 28.63 കോടിയുടെ സ്വത്തായിമാറി.ഗുജറാത്തില്‍ മാത്രം അദ്ദേഹത്തിന്റെ ആകെ സ്വത്തുക്കളുടെ മൂല്യം 13.56 കോടി രൂപയാണ്. ഷായുടെ ബാങ്ക് നിക്ഷേപം 1.04 കോടിയും ജുവല്ലറി 44.47ലക്ഷവുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments