സീറ്റ് വിഭജനത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായി കോൺഗ്രസ് ഇന്ന് വീണ്ടും ചർച്ച നടത്തും. കോട്ടയം ജില്ലയിലെ മൂന്ന് സീറ്റുകളെച്ചൊല്ലിയാണ് തർക്കം നിൽക്കുന്നത്. ബുധനാഴ്ച അന്തിമ സീറ്റ് പട്ടിക പ്രഖ്യാപിക്കാനാണ് യു ഡി എഫ് തീരുമാനം.കാഞ്ഞിരപ്പള്ളി പൂഞ്ഞാർ ഏറ്റുമാനൂർ സീറ്റുകളെ ചൊല്ലിയാണ് കോൺഗ്രസ് കേരള കോൺഗ്രസ് തർക്കം. കഴിഞ്ഞ തവണ കേരള കോൺഗ്രസ് എം മൽസരിച്ച ഈ സീറ്റുകൾ വിട്ടു നൽകണമെന്നാണ് കോൺഗ്രസ് ആവശ്യം. ഇത് പൂർണമായും തള്ളുന്ന ജോസഫ് വിഭാഗം ഒരു വിട്ടുവീഴ്ചക്കുമില്ലെന്നും വ്യക്തമാക്കി കഴിഞ്ഞു. മുസ്ളീം ലീഗ് ആവശ്യപ്പെട്ടതെല്ലാം കൊടുത്തെന്ന ആക്ഷേപവും കേരള കോൺഗ്രസിനുണ്ട്. കോവിഡ് ചികിൽസയിലായ പിജെ ജോസഫ് രാവിലെ പ്രതിപക്ഷനേതാവുമായി ഫോണിൽ സംസാരിക്കും. അതിനു ശേഷമായിരിക്കും തുടർചർച്ചകൾ.

യു ഡി എഫിലെ സീറ്റ് വിഭജന ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് പി ജെ ജോസഫിന്റെ പാര്‍ട്ടിയുമായി ചര്‍ച്ച നടത്തും. 12 സീറ്റ് വേണമെന്ന നിലപാടില്‍ ജോസഫും ഒമ്പത് സീറ്റ് നല്‍കാമെന്ന് നിലപാടില്‍ കോണ്‍ഗ്രസും ഉറച്ച് നില്‍ക്കുകയാണ്. ലീഗിന് മൂന്ന് സീറ്റ് അധികം നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് ജോസഫിന്റെ സമ്മര്‍ദം.

എന്നാല്‍ ജോസഫിന്റെ പാര്‍ട്ടിയേക്കാള്‍ വളരെ വലുതായ ലീഗിന് മൂന്ന് സീറ്റ് അധികം നല്‍കിയത് താരതമ്യം ചെയ്യേണ്ട ആവശ്യമില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്നാ്ല്‍ വലിയ സമ്മര്‍ദത്തിന് നില്‍ക്കേണ്ടെന്ന പൊതുനിലപാടാണ് കോണ്‍ഗ്രസിനുള്ളില്‍. മാണി ഗ്രൂപ്പ് മൊത്തത്തില്‍ യു ഡി എഫിലുള്ളപ്പോള്‍ 15 സീറ്റിലാണ് മത്സരിച്ചത്. പ്രമുഖ വിഭാഗം മുന്നണിവട്ട സാഹചര്യത്തില്‍ ജോസഫിന്റെ അവകാശവാദത്തിന് അടിസ്ഥാനമില്ലെന്ന് ഇവര്‍ പറയുന്നു.
കൊവിഡ് ബാധിച്ച് ചികിത്സയിലായതിനാല്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് ഇന്നത്തെ ഉഭയകക്ഷി ചര്‍ച്ചയില്‍ പങ്കെടുക്കില്ല. മോന്‍സ് ജോസഫായിരിക്കും ചര്‍ച്ചക്ക് നേതൃത്വം നല്‍കുക.
കൂത്തുപറമ്പ്, ചേലക്കര, ബേപ്പൂർ എന്നിവയാണ് ലീഗിന് അധികമായി കൊടുക്കാൻ ധാരണയായിട്ടുള്ളത്. രണ്ട് സീറ്റുകൾ വച്ചു മാറാനും തീരുമാനിച്ചു.
കയ്പമംഗലത്തിന് പകരം മറ്റൊരു സീറ്റെന്ന ആർ എസ് പിയുടെ ആവശ്യത്തിലും സി എം പി ക്ക് ജയസാധ്യതയുള്ള ഒരു സീറ്റെന്ന ആവശ്യത്തിലും തീരുമാനം ബാക്കിയാണ്. പാലായല്ലാതെ മറ്റൊരു സീറ്റ് മാണി സി കാപ്പന് കൊടുക്കാനുള്ള സാധ്യത കുറവാണ്. രണ്ടു ദിവസത്തിനുള്ളിൽ തർക്കങ്ങൾ തീർത്താലെ ബുധനാഴ്ച യു ഡി എഫിന് അന്തിമ സീറ്റ് പട്ടിക പ്രഖ്യാപിക്കാനാകു.