THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, December 4, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news യു ഡി എഫിൽ ഇടഞ്ഞ് പി ജെ ജോസഫ്‌

യു ഡി എഫിൽ ഇടഞ്ഞ് പി ജെ ജോസഫ്‌

കോട്ടയം : യു ഡി എഫിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ തീരുമാനമാകാതെ നീളുന്നു. മൂവാറ്റുപുഴ, ഏറ്റുമാനൂര്‍ മണ്ഡലങ്ങളെ ചൊല്ലിയാണ് ജോസഫ് വിഭാഗവും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കം.

രണ്ട് ദിവസം കൊണ്ട് തര്‍ക്കം പരിഹരിച്ച് പത്താം തീയതി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താനുള്ള തീവ്ര ശ്രമത്തിലാണ് നേതാക്കള്‍. നേരത്തെ കോട്ടയത്ത് ഏറ്റുമാനൂർ വിട്ടുകൊടുത്ത് പ്രശ്നം അവസാനിപ്പിക്കാൻ നീക്കം നടത്തിയെങ്കിലും അതു കോൺഗ്രസിൽ വലിയ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. അതിനിടെ മൂവാറ്റുപുഴയും പുതിയ തർക്ക മണ്ഡലമായി.

ഫ്രാന്‍സിസ് ജോര്‍ജ്ജിനായി മൂവാറ്റുപുഴ വേണമെന്ന ഉറച്ച് നിലപാടിലാണ് പി ജെ ജോസഫ്. കേരള കോണ്‍ഗ്രസിന്റെ കൈവശമുള്ള ഏറ്റുമാനൂര്‍ ഏറ്റെടുക്കണമെന്ന ആഗ്രഹം കോണ്‍ഗ്രസിനുമുണ്ട്. ലതികാ സുഭാഷിന് വേണ്ടിയാണ് കോണ്‍ഗ്രസ് ഏറ്റുമാനൂരിനായി അവകാശവാദം ഉയര്‍ത്തിയത്.

പക്ഷേ ചങ്ങനാശേരി, ഏറ്റുമാനൂര്‍, കടുത്തുരുത്തി എന്നിവയിലൊന്നും വിട്ടുവീഴ്ചയില്ലെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്.

മൂവാറ്റുപുഴ വിട്ടു കൊടുത്താല്‍ പരമാവധി കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ സീറ്റുകളിലൊന്നിലും പേരാമ്പ്രയിലും വിട്ടുവീഴ്ച ചെയ്യാമെന്നാണ് അവസാനം ജോസഫ് മുന്നോട്ടു വെച്ച ഫോര്‍മുല.

12 എണ്ണത്തിന് വാശി പിടിക്കുന്നുണെങ്കിലും 10 സീറ്റില്‍ ജോസഫ് വിഭാഗം ധാരണയാവും.പേരാമ്പ്രയാവട്ടെ കേരള കോണ്‍ഗ്രസ് മത്സരിച്ചിരുന്ന സീറ്റാണ്. അതില്‍ തീരുമാനം എടുക്കണമെങ്കിലും കോണ്‍ഗ്രസും ജോസഫ് വിഭാഗവും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയാക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments