THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, December 8, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി പ്രതികാത്മകമായി പരീക്ഷ എഴുതുന്നു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി പ്രതികാത്മകമായി പരീക്ഷ എഴുതുന്നു.

 1. പിൻവാതിൽ നിയമനങ്ങളുടെ പരീക്ഷണശാല എന്നറിയപ്പെടുന്ന സർക്കാർ സ്ഥാപനം ഏത്?
  (അ)ഹോർട്ടികോർപ്പ് (ആ)സാക്ഷരതാ മിഷൻ
  (ഇ)ആരോഗ്യകേരളം (ഉ)ലിസ്റ്റ് അപൂർണ്ണം

തിരുവനന്തപുരം: പിൻവാതിൽ നിയമനം നടത്തുന്നതിനും പി.എസ്.സി നിയമനം നടത്താത്തതിനും എതിരെ ഉദ്യോഗാർത്ഥികൾക്കൊപ്പം വ്യത്യസ്ത സമരമുറകൾ പരീക്ഷിച്ച് യൂത്ത് കോൺഗ്രസ്. മുട്ടിലിഴയൽ സമരത്തിനും മീൻവിൽപനക്കും പിന്നാലെ ഇത്തവണ പ്രതീകാത്മക പി എസ് സി പരീക്ഷ നടത്തിയാണ് പ്രതിഷേധം. യൂത്ത് കോൺഗ്രസാണ് പരീക്ഷയ്ക്ക് നേതൃത്വം നൽകിയത്.

adpost

സെക്രട്ടേറിയറ്റിന്റെ മുന്നിൽ നടന്ന പരീക്ഷയിൽ 40 ഓളം ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. സർക്കാരിനെതിരെയും സിപിഎമ്മിനെതിരെയും ഒളിയമ്പുകളുമായിട്ടാണ് ചോദ്യങ്ങൾ.

adpost

കാലടി സർവ്വകലാശാലയിൽ ഏത് ഡിവൈഎഫ്ഐ നേതാവിന്റെ ഭാര്യക്കാണ് അസിസ്റ്റന്റ് പ്രൊഫസർ ആയി പിൻവാതിൽ നിയമനം ലഭിച്ചത് എന്ന ചോദ്യത്തിന് നൽകിയ ഉത്തര സൂചകങ്ങൾ, എം ബി രാജേഷ്, എ എ റഹീം, പി കെ ബിജു എന്നിവയാണ്.

സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട ഭക്ഷണ പദാർത്ഥം ഏത് എന്ന ചോദ്യത്തിന് നൽകിയ സൂചകങ്ങൾ ഏത്ത പഴം, ഈന്തപഴം, വാഴ പഴം എന്നിവയും.

യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ പരീക്ഷയുടെ ചോദ്യങ്ങളിൽ നിന്ന്

 1. ഏതു ഡി.വൈ.എഫ്.ഐ. നേതാവിന്റെ ഭാര്യയ്ക്കാണ് കാലടി സർവ്വകലാശാലയിൽ അസ്സി. പ്രൊഫസറായി പിൻവാതിൽ നിയമനം ലഭിച്ചത്?
  (അ) എം.ബി.രാജേഷ് (ആ) എ.എ. റഹീം
  (ഇ) പി.കെ.ബിജു (ഉ) ഇവരെല്ലാവരുടെയും
 2. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടു കിടക്കുന്ന ഭക്ഷണപദാർത്ഥമേത്?

(അ) ഈന്തപ്പഴം (ആ) ഏത്തപ്പഴം (ഇ) പൂവൻപഴം (ഉ) ചിങ്ങൻപഴം

 1. ശ്രീമതി സ്വപ്ന സുരേഷിന് സംസ്ഥാന സ്പേസ് പാർക്ക് മാനേജരായി നിയമനം ലഭിച്ച രീതി?
  (അ) ശിവശങ്കർ ബന്ധം (ആ) പിൻവാതിൽ
  (ഇ) വ്യാജസർട്ടിഫിക്കറ്റ് (ഉ) ഇതെല്ലാം
 2. കേരള ജനത ഏറ്റവും കൂടുതൽ വഞ്ചിക്കപ്പെട്ട പരസ്യവാചകം?
  (അ) LDF വരും എല്ലാം ശരിയാകും (ആ) മദ്യനിരോധനമല്ല മദ്യവർജ്ജ്യമാണ്
  (ഇ) ലഹരി മുക്ത നവകേരളം (ഉ) ഇനിയും മുന്നോട്ട്
 3. അന്നദാനം മഹാദാനം, മാർക്ക് ദാനം മഹാദാനം- ഇതിൽ രണ്ടാമത് സൂചിപ്പിച്ചത് ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
  (അ) കെ. ടി. ജലീൽ (ആ) എം. എം.മണി (ഇ). ചിറ്റപ്പൻ (ഉ) ഇവരാരുമല്ല.
 4. കടക്കൂപുറത്ത്, പരനാറി, നികൃഷ്ടജീവി, കുലംകുത്തി ഈ പ്രയോഗങ്ങളിലൂടെ ആഗോള പ്രശസ്തനായ നേതാവ്?
  (അ) പിണറായി വിജയൻ (ആ) ഡൊണാൾഡ് ട്രംപ്
  (ഇ). കോടിയേരി ബാലകൃഷ്ണൻ (ഉ) കെ. വിജയരാഘവൻ
 5. 50 കോടി ചിലവിൽ കേരളത്തിൽ നിർമിച്ചെന്ന് എൽ.ഡി.എഫ് സർക്കാർ അവകാശപ്പെടുന്ന അദൃശ്യമതിൽ ഏത്?
  (അ)വൻ മതിൽ (ആ)വനിതാ മതിൽ (ഇ) ഇന്ത്യ മതിൽ (ഉ)ഇതൊന്നുമല്ല.
 6. ഇഷ്ടക്കാരെ കേരള സർക്കാർ സർവ്വീസിൽ കടത്തിവിടാനായി എൽഡിഎഫ് സർക്കാർ നിർമ്മിച്ച പ്രത്യേക വാതിൽ ഏത്?

(അ)മുൻവാതിൽ (ആ)പിൻവാതിൽ (ഇ)അടുക്കള വാതിൽ (ഉ) ഇതൊന്നുമല്ല.

 1. പിൻവാതിൽ നിയമനങ്ങളുടെ പരീക്ഷണശാല എന്നറിയപ്പെടുന്ന സർക്കാർ സ്ഥാപനം ഏത്?
  (അ)ഹോർട്ടികോർപ്പ് (ആ)സാക്ഷരതാ മിഷൻ
  (ഇ)ആരോഗ്യകേരളം (ഉ)ലിസ്റ്റ് അപൂർണ്ണം
 2. കേരളത്തിൽ പുതുതായി രൂപം കൊണ്ട തൊഴിൽദാന പ്രസ്ഥാനത്തിന്റെ ഉപഞ്ജാതാവ് ആര്?
  (അ) സരിതാ നായർ (ആ) ടി.പി.രാമകൃഷ്ണൻ
  (ഇ) സ്പ്നാ സുരേഷ് (ഉ) വേലപ്പൻനായർ
 3. കേരളത്തിൽ എൽഡിഎഫ് സർക്കാർ തുടക്കം കുറിച്ച പുതിയ വിപണന മേള?
  (അ)പിൻവാതിൽ നിയമനമേള (ആ)കുംഭമേള
  (ഇ)കമ്മീഷൻ മേള (ഉ).ഇതൊന്നുമല്ല.
 4. കത്തികുത്ത് കേസ്സിലെ പ്രതികൾ ഒന്നും രണ്ടും 23 ഉം റാങ്കിൽ ഇടം നേടിയ പി.എസ്.സി. റാങ്ക് ലിസ്റ്റ് ഏത്?
  (അ)പോലീസ് കോൺസ്റ്റബിൾ (ആ) എ .ഡി.ക്ലാർക്ക്
  (ഇ) എ .ജി.എസ്. (ഉ) ഇതൊന്നുമല്ല
 5. ഏതെല്ലാം ഡി.വൈ.എഫ്.ഐ. നേതാക്കളുടെ ഭാര്യമാർക്കാണ് ഇനിയും സർക്കാർ സർവ്വീസിൽ ജോലി ലഭിക്കാക്കാനുള്ളത്?
  (അ)എം.ബി.രാജേഷ് (ആ)എ.എ.റഹീം (ഇ)പി.കെ.ബിജു, (ഉ)ഇവരുടെയെല്ലാം
 6. കെട്ട്യോള് എന്റെ മാലാഖ എന്ന സിനിമാ പേര് കേരളത്തിലെ ഏത് യുവജന പ്രസ്ഥാനത്തിനാണ് കൂടുതൽ അനുയോജ്യം?
  (അ)ഡി.വൈ.എഫ്.ഐ. (ആ)യുവമോർച്ച
  (ഇ)എഐവൈഎഫ് (ഉ)ഇതൊന്നുമല്ല.
 7. ശബരിമല കീഴടക്കിയ നവോത്ഥാന നായികയുടെ പേര്?
  (അ) കനകദുർഗ്ഗ (ആ) ബിന്ദു അമ്മിണി (ഇ)റഹ്ന ഫാത്തിമ (ഉ)ഇവരെല്ലാം
 8. ബംഗാളികൾ കൂട്ടത്തോടെ കേരളത്തിലെത്താൻ കാരണം
  (അ)ഇടതു തുടർഭരണം (ആ)മമതാ ഭരണം (ഇ)ബി.ജെ.പി.ഭരണം (ഉ)ഇതൊന്നുമല്ല.
 9. തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് കുഞ്ചൻ നമ്പ്യാർ ആണെങ്കി തള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആര്?
  (അ) പിണറായി വിജയൻ (ആ) പോരാളി ഷാജി
  (ഇ)കെ.കെ.ശൈലജ (ഉ)ഇവരെല്ലാം
 10. സ്വർണ്ണക്കടത്ത്, ഡോളർ കടത്ത് കേസ്സുകളിൽ ജയിലിൽ കിടന്ന ശിവശങ്കരൻ ആരുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു.?
  (അ)മുഖ്യമന്ത്രി (ആ)ധനമന്ത്രി (ഇ)സ്പീക്കർ (ഉ)ഇവരുടെ ആരുടേതുമല്ല.
 11. വിശ്രമ ജീവിതം നയിക്കുന്നവരുടെ ഉന്നമനത്തിനായി ലക്ഷങ്ങൾ ശമ്പളം നൽകി സർക്കാർ നിയോഗിച്ചിട്ടുള്ള കമ്മീഷൻ ഏത്?
  (അ)ഭരണപരിഷ്ക്കാര കമ്മീഷൻ (ആ)മുന്നോക്ക കമ്മീഷൻ
  (ഇ)യുവജന കമ്മീഷൻ (ഉ)ഇവയെല്ലാം
 12. എത് ജില്ലയിലെ ഹൈടെക്ക് ക്ലാസ്സ് റൂമിൽവച്ചാണ് പാമ്പു കടിയേറ്റ് വിദ്യാർത്ഥി മരിച്ചത്?
  (അ)തിരുവനന്തപുരം (ആ) വയനാട് (ഇ)കോഴിക്കോട് (ഉ)കണ്ണൂർ
 13. ‘വിരട്ടലും വേണ്ട വില പേശലും വേണ്ട’ നീട്ടിപിടിച്ച വാളിനും ഊരിപ്പിടിച്ച കത്തിക്കും ഇടയിലൂടെ ഞാൻ ഓരുപാട് നടന്നിട്ടുണ്ടെന്ന് പോലീസ് കാവലിൽ മൈക്കിന് മുന്നിലൂടെ ഗീർവാണ പ്രഭാഷണം നടത്തിയ ധീരൻ?

(അ) പിണറായി വിജയൻ (ആ)തച്ചോളി ഒതേനൻ (ഇ)പഴശിരാജ (ഉ)ഇവരാരുമല്ല.

 1. കേരളത്തിൽ ഏറ്റവും കൂടുതൽ വാഹനങ്ങളുടെ അകമ്പടിയോടെ സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്ന മന്ത്രി ആര്?
  (അ) മുഖ്യമന്ത്രി (ആ) ധനമന്ത്രി (ഇ) തൊഴിൽ മന്ത്രി (ഉ) ഇവരാരുമല്ല.
 2. ഏറ്റവും കൂടുതൽ ഉപദേശികളെ വച്ച് കേരളം ഭരിച്ച മുഖ്യമന്ത്രി ആര്?

(അ)പിണറായി വിജയൻ (ആ)ഉമ്മൻചാണ്ടി (ഇ)അചുതാനന്ദൻ (ഉ)ഇവരാരുമല്ല.

 1. മയക്കുമരുന്ന്, ഹവാല തട്ടിപ്പ് തുടങ്ങിയ സത്പ്രവർത്തികൾകൊണ്ട് അറസ്റ്റ് ചെയ്ത് ബാംഗ്ലൂർ അഗ്രഹാര ജയിലിൽ കഴിയുന്ന പ്രമുഖ കേരളീയ വ്യക്തിത്വം ആര്?
  (അ)ബിനീഷ് കോടിയേരി (ആ) ഗോവിന്ദച്ചാമി
  (ഇ) കൊടി സുനി (ഉ)ഇവരാരുമല്ല.
 2. ബിനോയ് കോടിയേരി ഉന്നത മാർക്കോടെ പാസ്സായ പരീക്ഷ ഏത്? (അ)ഐ.എ.എസ് (ആ)ഐ.പി.എസ് (ഇ) ഡി.എൻ.എ (ഉ)ഇതൊന്നുമല്ല
 3. ഓഖി ദുരന്തം നടന്ന വിഴിഞ്ഞത്തെ നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ട് സെക്രട്ടറിയേറ്റിലേയ്ക്ക് ഓടിയെത്താൻ മുഖ്യമന്ത്രി എടുത്ത സമയം?
  (അ)10 സെക്കന്റ് (ആ) 9.5 സെക്കന്റ് (ഇ) 8 സെക്കന്റ് (ഉ) അര മണിക്കൂർ
 4. സ്ത്രീ പീഡനകേസ്സുകൾ അന്വേഷിക്കുന്നതിനായി നിയമിതനായ പാർട്ടി കമ്മീഷന്റെ പേര് ഏത്?
  (അ)ബാലൻ കമ്മീഷൻ (ആ) ശ്രീമതി കമ്മിഷൻ
  (ഇ)എ.കെ. ബാലൻ ശ്രീമതി കമ്മീഷൻ (ഉ) പി.കെ ശശി കമ്മീഷൻ
 5. വടക്കാഞ്ചേരിയിലെ 20 കോടിയുടെ ലൈഫ് മിഷൻ പ്രോജക്ടിൽ നിന്നും കമ്മീഷനായി അടിച്ചെടുത്ത തുക എത്ര?
  (അ).9 കോടി (ആ). 4.5 കോടി (ഇ)15 കോടി (ഉ)മുഴുവൻ
 6. പ്രമാദമായ കൃപേഷ്-ശരത്ലാൽ കൊലപാതക കേസിലെ സിബിഐ അന്വേഷണം ഒഴിവാക്കുന്നതിന് ഖജനാവിൽ നിന്നും എൽ.ഡി.എഫ്. സർക്കാർ ചെലവഴിച്ച തുക?
  (അ). 3 കോടി (ആ).2 കോടി (ഇ)4 കോടി (ഉ)തുക കണക്കാക്കപ്പെട്ടിട്ടില്ല.
 7. പ്രളയം ദുരിതാശ്വാസ ഫണ്ട് തട്ടിയെടുത്തതിലൂടെ പ്രശസ്തനായ ഇടത് യുവനേതാവിന്റെ പേര്?
  (അ) ബണ്ടിച്ചോർ (ആ)സക്കീർ ഹുസൈൻ
  (ഇ) ബഷീർ ഹുസൈൻ (ഉ)ഇവരാരുമല്ല.
 8. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിന് പ്രത്യേക നിയമംകൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച മുന്നണി ഏത്?
  (അ) എ .ഡി.എഫ്. (ആ) യു.ഡി.എഫ്. (ഇ) എൻ.ഡി.എ (ഉ) ഇതൊന്നുമല്ല.
 9. കേരളത്തിൽ ഇക്കഴിഞ്ഞ 5 വർഷക്കാലം പി.എസ്.സി. വഴി അല്ലാതെ നടന്ന പിൻവാതിൽ നിയമനങ്ങളുടെ എണ്ണം എത്ര?
  (അ) 5 ലക്ഷം (ആ) 3,10,000 (ഇ)2,05,000
  (ഉ)ഇപ്പോഴും കണക്ക് തിട്ടപ്പെടുത്താനായില്ല.
 10. സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിച്ചെടുക്കുന്ന പദ്ധതിയുടെ പേര്?

(അ)സാലറി ചലഞ്ച് (ആ)പോക്കറ്റ് ചലഞ്ച് (ഇ)മണി ചലഞ്ച് (ഉ)ഇതൊന്നുമല്ല

 1. പ്രശസ്ത ബോക്സിങ്ങ് താരം മുഹമ്മദ് അലി ജീവിച്ചിരുന്നതായി കേരളത്തിലെ കായികവകുപ്പ് മന്ത്രി അവകാശപ്പെടുന്ന ജില്ല?
  (അ)മലപ്പുറം (ആ)കോഴിക്കോട് (ഇ)തൃശൂർ (ഉ)അമേരിക്ക
 2. 1, 2, 3 എന്ന കൊലപാതക്കണക്കിലൂടെ കേരള ജനതയെ എണ്ണാൻ പഠിപ്പിച്ച മന്ത്രി?
  (അ) എം.എം.മണി (ആ)കെ.എം.മാണി (ഇ)ജോസ് കെ.മാണി (ഉ)ഇവരാരുമല്ല.
 3. ശബരിമലയിലെ ആചാര സംരക്ഷണത്തിന് പ്രത്യേക നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള മുന്നണി?
  (അ) യുഡിഎഫ് (ആ) എ .ഡി.എഫ്. (ഇ) ബിജെപി. (ഉ) ഇവരാരുമല്ല.
 4. പ്രളയം തടയാനുള്ള സാങ്കേതികവിദ്യ പഠിക്കാനെന്നപേരിൽ മുഖ്യമന്ത്രി കുടുംബസമേതം ഉല്ലാസ യാത്ര നടത്തിയ രാജ്യം ഏത് ?
  (അ)നെതർലാന്റ് (ആ)ജർമ്മനി (ഇ) ഇംഗ്ലണ്ട് (ഉ)ഇതൊന്നുമല്ല.
 5. റാങ്ക് ലിസ്റ്റിൽ പേരുണ്ടായിട്ടും ജോലി ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ഉദ്യോഗാർത്ഥി ഉൾപ്പെട്ടിരുന്ന റാങ്ക് ലിസ്റ്റിന്റെ പേര്?
  (അ) എക്സൈസ് (ആ)പോലീസ് (ഇ)എ .ജി.എസ്. (ഉ)ഇതൊന്നുമല്ല
 6. കോവിഡ് കാലത്ത് സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യഡാറ്റ വിറ്റ് കാശാക്കാൻ സർക്കാർ തെരഞ്ഞെടുത്ത് കമ്പനി
  (അ) സ്പ്രിംഗ്ളർ (ആ)പി.ഡബ്ല്യു.സി. (ഇ)അദാനി ഗ്രൂപ്പ് (ഉ)മിന്റ്
 7. ലോകത്ത് ആദ്യമായി അർദ്ധരാത്രി ഡാമുകൾ കൂട്ടത്തോടെ തുറന്നുവിട്ട് പ്രളയദുരന്തം വരുത്തിവച്ച സർക്കാർ.
  (അ) കേരള സർക്കാർ (ആ)തമിഴ്നാട് സർക്കാർ
  (ഇ)കർണ്ണാടക സർക്കാർ (ഉ) ബിഹാർ സർക്കാർ
 8. കേരള സർക്കാർ സെക്രട്ടറിയേറ്റിൽ പിൻവാതിലൂടെ ഓഫീസ് അനുവദിച്ച കൺസൾട്ടൻസിയുടെ പേര്.
  (അ) പി.ഡബ്ല്യു.സി. (ആ)അദാനി ഗ്രൂപ്പ് (ഇ)റിലയൻസ് (ഉ)സ്വിസ് കൺസൾട്ടൻസി
 9. കോവിഡിന്റെ മറവിൽ എൽഡിഎഫ് സർക്കാർ നടത്തിയ പ്രധാന അഴിമതികൾ ഏതെല്ലാം?
  (അ)പമ്പാ മണൽക്കടത്ത് (ആ) സ്പ്രിംഗ്ളർ കരാർ
  (ഇ) ബെവ്ക്യൂ ആപ്പ് (ഉ) ഇവയെല്ലാം
 10. എൽഡിഎഫ് സർക്കാർ 5 കൊല്ലം കൊണ്ട് വരുത്തിയ കടബാധ്യത എത്ര?
  (അ) ഒന്നരലക്ഷം കോടി (ആ)രണ്ടര ലക്ഷം കോടി
  (ഇ)മൂന്ന് ലക്ഷം കോടി (ഉ) അഞ്ച് ലക്ഷം കോടി
 11. സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന് സർക്കാർ നൽകിയിരുന്ന പ്രതിമാസ ശമ്പളം എത്ര?
  (അ) 3.18 ലക്ഷം (ആ) 4 ലക്ഷം
  (ഇ) 5 ലക്ഷം (ഉ) 10 ലക്ഷം.
 12. കോവിഡ് കാലത്തെ കിറ്റ് വിതരണത്തിനുള്ള തുണി സഞ്ചി വാങ്ങിയതിൽ ഓരോ സഞ്ചിക്കും നൽകിയ കമ്മീഷൻ തുക എത്ര?
  (അ) 7 രൂപ (ആ) 10 രൂപ
  (ഇ) 15 രൂപ (ഉ) 20 രൂപ

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com