കൊച്ചി: സി.എം രവീന്ദ്രനെ നാളെ ഇഡി ചോദ്യം ചെയ്യും. രവീന്ദ്രന് ഇന്നും പരിശോധനകള്‍ തുടരുകയാണെന്നാണ് അദ്ദേഹത്തെ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നത്. വെള്ളിയാഴ്ച ചോദ്യം ചെയ്യല്ലിന് ഹാജരാവണം എന്ന് കാണിച്ച് ഇഡി രവീന്ദ്രന് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ എം.ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച മുഖ്യമന്ത്രിയുടെ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു. ഇന്നലെയാണ് രവീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
