THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, December 1, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news രാഷ്ട്രീയ കൊലപാതകമാണ് വിഷയമെങ്കിൽ രഹസ്യമാക്കി വച്ചതെന്തിന് ? സിപിഎം-ആർഎസ്എസ് ചർച്ചയില്‍ മുഖ്യമന്ത്രിയോട് വി.ടി ബല്‍റാം

രാഷ്ട്രീയ കൊലപാതകമാണ് വിഷയമെങ്കിൽ രഹസ്യമാക്കി വച്ചതെന്തിന് ? സിപിഎം-ആർഎസ്എസ് ചർച്ചയില്‍ മുഖ്യമന്ത്രിയോട് വി.ടി ബല്‍റാം

തിരുവനന്തപുരം :  മുഖ്യമന്ത്രി   പിണറായി വിജയന്‍ ആർഎസ്എസ് നേതാക്കളുമായി  രഹസ്യചർച്ച നടത്തിയെന്ന്  പി. ജയരാജൻ സ്ഥിരീകരിച്ചതിനു പിന്നാലെ സർക്കാരിനെതിരെ വി.ടി ബല്‍റാം എംഎല്‍എ.  പരസ്പരമുള്ള രാഷ്ട്രീയ കൊലപാതകങ്ങൾ മാത്രമാണ് സിപിഎം-ആർഎസ്എസ് ചർച്ചകളുടെ വിഷയമെങ്കിൽ ഇത്രനാളും രഹസ്യമാക്കി വയ്ക്കേണ്ട കാര്യമെന്താണെന്ന് അദ്ദേഹം ചോദിച്ചു. 

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പുറകിലെ കാണാച്ചരടുകൾ ഏതെല്ലാം നേതാക്കളുടെ കൈകളിലാണിരിക്കുന്നത് എന്ന് സമഗ്രമായ അന്വേഷണത്തിലൂടെ പുറത്തുവരേണ്ടതുണ്ടെന്നും ബല്‍റാം പറഞ്ഞു.  കൊലപാതകങ്ങൾക്കപ്പുറത്തുള്ള മറ്റേതെങ്കിലും കൂട്ടുകെട്ടുകളും ധാരണകളുമാണ് സിപിഎം ആർഎസ്എസ് ഉഭയകക്ഷി ചർച്ചകളുടെ അജണ്ടയെങ്കില്‍ ഇതിനുത്തരം കേരളത്തിന് തീർച്ചയായും ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

adpost

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

adpost

ഏതായാലും പിണറായി വിജയൻ നേരിട്ട് പങ്കെടുത്ത് ആർഎസ്എസ് നേതാക്കളുമായി രഹസ്യ ചർച്ച നടത്തി എന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജൻ തന്നെ തുറന്ന് സമ്മതിക്കുന്ന സാഹചര്യത്തിൽ ഇതിനേക്കുറിച്ച് ബഹു. മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാനും പ്രതികരണം തേടാനും കേരളത്തിലെ ഏതെങ്കിലും മാധ്യമ പ്രവർത്തകർ ഇനിയെങ്കിലും ധൈര്യം കാണിക്കേണ്ടതുണ്ട്.
പിന്നീടും നിരവധി ഉഭയകക്ഷി ചർച്ചകൾ സിപിഎം-ആർഎസ്എസ് നേതാക്കൾ നടത്തിവരുന്നുണ്ട് എന്നും പി ജയരാജൻ സാക്ഷ്യപ്പെടുത്തുന്നു. പരസ്പരമുള്ള രാഷ്ട്രീയ കൊലപാതകങ്ങൾ മാത്രമാണ് ഈ സിപിഎം-ആർഎസ്എസ് ചർച്ചകളുടെ വിഷയമെങ്കിൽ അതിത്ര നാളും രഹസ്യമാക്കി വയ്ക്കേണ്ട കാര്യമെന്താണ്? രണ്ടു കൂട്ടർ രഹസ്യ ചർച്ചകൾ നടത്തിയാൽ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ കഴിയുമെങ്കിൽ ആ കൊലപാതകങ്ങൾ ചെയ്യുന്നതും ഇവരുടെയൊക്കെ നിയന്ത്രണത്തിലുള്ള ആളുകളായിരിക്കണമല്ലോ? കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പുറകിലെ കാണാച്ചരടുകൾ ഏതെല്ലാം നേതാക്കളുടെ കൈകളിലാണിരിക്കുന്നത് എന്ന് സമഗ്രമായ ഒരന്വേഷണത്തിലൂടെ പുറത്തു വരേണ്ടതുണ്ട്.
ഇനി അതല്ല, കൊലപാതകങ്ങൾക്കപ്പുറത്തുള്ള മറ്റേതെങ്കിലും കൂട്ടുകെട്ടുകളും ധാരണകളുമാണോ സിപിഎം ആർഎസ്എസ് ഉഭയകക്ഷി ചർച്ചകളുടെ അജണ്ട ? ഇതിനുത്തരം കേരളത്തിന് തീർച്ചയായും ലഭിക്കേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com