ന്യൂഡല്‍ഹി: പീഡിപ്പിക്കപ്പെട്ട് മരിച്ച പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘത്തെ ഉത്തര്‍പ്രദേശ് പോലീസ് അതിര്‍ത്തിയില്‍ തടഞ്ഞു. തുടര്‍ന്ന് ഏറെ നേരത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ രാഹുലും പ്രിയങ്കയുമടക്കം അഞ്ച് നേതാക്കള്‍ക്ക് ഹത്രാസിലേക്ക് പോകാന്‍ അനുമതി നല്‍കി.

കെ.സി വേണുഗോപാല്‍, അധിര്‍ രജ്ഞന്‍ ചൗധരി, ഗുലാം നബി ആസാദ് എന്നീ നേതാക്കള്‍ക്കുമാണ് അനുമതി ലഭിച്ച മറ്റുള്ളവര്‍. ഇവര്‍ക്ക് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനും അനുമതി നല്‍കിയിട്ടുണ്ട്. 30 ഓളം എം പിമാര്‍ക്കും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കുമൊപ്പമാണ് രാഹുലും സംഘവും ഡല്‍ഹിയില്‍ നിന്ന് യു പിയിലേക്ക് തിരിച്ചത്.

എന്നാല്‍ ഡല്‍ഹിനോയിഡ ഡയറക്ട് ഫ്‌ളൈവേയില്‍ ബാരിക്കേഡുകള്‍ തീര്‍ത്ത് വന്‍പോലീസ് സംഘം ഇവരെ തടയുകയായിരുന്നു. രാഹുലിനും സംഘത്തിനും അഭിവാദ്യവുമായി നൂറ്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്ഥലത്ത് എത്തിയിരുന്നു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ, ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് അനുമതി ലഭിച്ചത്.
കഴിഞ്ഞ ദിവസം രാഹുലും പ്രിയങ്കയും പെണ്‍കുട്ടികളുടെ ബന്ധുക്കളെ കാണാനുള്ള ശ്രമം നടത്തിയിരുന്നു. ഇത് പോലീസ് ഇടപെടലിനെ തുടര്‍ന്ന്് ലക്ഷ്യം കണ്ടില്ല. പോലീസുകാര്ഡ പിടിച്ചുതള്ളിയതിനെ തുടര്‍ന്ന് രാഹുല്‍ നിലത്തുവീണിരുന്നു. തുടര്‍ന്ന് പോലീസിനെതിരെ കടുത്ത വിമര്‍ശനവും അദ്ദേഹം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തന്നെ തടയാന്‍ ആര്‍ക്കും ആവില്ലെന്ന് പറഞ്ഞ് രാഹുല്‍ എത്തിയത്.