കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി ഇന്ന് കണ്ണൂരിലെത്തും. എഐസിസി ജനറല്‍ സെക്രട്ടറി കെ സി.വേണുഗോപാല്‍ എംപിയുടെ മാതാവിന്റെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പയ്യന്നൂര്‍ കടന്നപ്പള്ളി കണ്ടോന്താറിലെ വീട് സന്ദര്‍ശിക്കുവാനാണ് രാഹുല്‍ എത്തുന്നത്.

വ്യാഴാഴ്ച രാവിലെ 9.30ന് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ കണ്ണൂര്‍ ഗസ്റ്റ് ഹൗസിലെത്തി അല്പനേരം വിശ്രമിച്ചശേഷം പയ്യന്നൂരിലേക്ക് പോകും. തുടര്‍ന്ന് ഉച്ചയ്ക്ക് ഒന്നിനുള്ള വിമാനത്തില്‍ ഡല്‍ഹിക്കു മടങ്ങും.

കെ സി വേണുഗോപാല്‍ എം പിയുടെ മാതാവ് കൊഴുമ്മല്‍ ചട്ടടി ജാനകിയമ്മ (83) ഇന്നലെയാണ് നിര്യാതയായത്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കണ്ടോന്താറിലെ പരേതനായ വേലോത്ത് കുഞ്ഞികൃഷ്ണന്‍ നമ്പിയുടെ സഹധര്‍മ്മിണിയാണ്.