കോഴിക്കോട്: രാഹുല്‍ ഗാന്ധി എം.പി ഇന്ന് കേരളത്തിലെത്തും. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം കോഴിക്കോട് യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടത്തും. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സജീവമാകണം എന്ന് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടുമെന്നാണ് വിവരം. എല്ലാ ജില്ലകളിലും പ്രചാരണത്തിന് രാഹുല്‍ എത്തണമെന്ന് ആവശ്യപ്പെടാനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.

രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് ഇന്ന് യുഡിഎഫ് ഔദ്യോഗിക ചര്‍ച്ചകള്‍ നടക്കില്ല. അതേസമയം, നേതാക്കള്‍ പരസ്പരം കാണുന്നുണ്ട്. സ്വാഭാവികമായും അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നേക്കാം. വളരെ വേഗത്തില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കണമെന്നാണ് യുഡിഎഫിലെ ഘടകകക്ഷികളുടെ താല്‍പ്പര്യം. രണ്ടു ദിവസത്തിനകം ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിക്കും. ഏഴാം തവണ എംഎല്‍എ ആകാനെത്തുമോ എസ് ശര്‍മ; മറുപടിയില്‍ വ്യക്തമായ സൂചന, മണ്ഡലത്തില്‍ സജീവം കോഴിക്കോട്ടെ ചര്‍ച്ചകള്‍ക്ക് ശേഷം രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് പോകും. മത നേതാക്കളെയും സാംസ്‌കാരിക നായകന്‍മാരെയും കാണും.

28നായിരിക്കും വയനാട്ടിലെ ചര്‍ച്ചകള്‍. വയനാട് ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ള മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെയും യുഡിഎഫ് കണ്‍വന്‍ഷനുകളില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. ചര്‍ച്ചകള്‍ക്ക് ശേഷം നാളെ വൈകീട്ട് കണ്ണൂര്‍ വിമാനത്താവളം വഴി ദില്ലിയിലേക്ക് മടങ്ങും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ മല്‍സരിച്ചതോടെയാണ് കേരളത്തിലെ രാഷ്ട്രീയ ട്രെന്‍ഡ് മാറിയത്. 20ല്‍ 19 സീറ്റും യുഡിഎഫ് നേടുകയായിരുന്നു. ആലപ്പുഴയില്‍ ആരിഫ് ജയിച്ചതാണ് സിപിഎമ്മിന് ഏക ആശ്വാസമായത്. സമാനമായ സാഹചര്യം സൃഷ്ടിക്കാനാണ് യുഡിഎഫ് നീക്കം. രാഹുല്‍ ഗാന്ധിയെ പ്രചാരണത്തിന് രംഗത്തിറക്കി കളം നിറയാനാണ് ശ്രമം.