തിരുവനന്തപുരം :രാഹുല്‍ ഗാന്ധി സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തല്‍ സന്ദർശിക്കുന്നു.അപ്രതീക്ഷിതമായി ആയിരുന്നു കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍റെ വരവ്. അര മണിക്കൂറിലേറെ നേരം അദ്ദേഹം ഉദ്യോഗാര്‍ഥികളോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. എല്ലാ റാങ്ക് ലിസ്റ്റുകളിലെ സമരക്കാരും രാഹുലുമായി സംസാരിച്ചു. ഒടുവില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നിരാഹാരമിരിക്കുന്ന പന്തലില്‍ എത്തി അദ്ദേഹം മടങ്ങി. ഉമ്മന്‍ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കള്‍ അദ്ദേഹത്തെ അനുഗമിച്ചു.
