THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, December 5, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news റെയ്ഡുമായി ഇ.ഡി; രവീന്ദ്രന്‍ പുറത്തേക്ക്‌

റെയ്ഡുമായി ഇ.ഡി; രവീന്ദ്രന്‍ പുറത്തേക്ക്‌

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന രണ്ടാം വട്ട നോട്ടീസും ലഭിച്ചതിനു ശേഷം കോവിഡാനന്തര ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുഖ്യമന്ത്രിയുടെ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ ഇന്നലെ ഡിസ്ചാര്‍ജ് ആയിരുന്നു.

adpost

നവംബര്‍ ആറിനായിരുന്നു ചോദ്യം ചെയ്യലിനായി രവീന്ദ്രനെ ആദ്യം ഇ ഡി വിളിച്ചത്. എന്നാല്‍, 5നു കോവിഡ് ബാധിതനായി അദ്ദേഹം ചികിത്സ നേടി. കകൊവിഡ് മുക്തനായ ശേഷം ശ്വാസതടസം ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹം വീണ്ടും ആശുപത്രിയില്‍ ഇടം നേടി. വെള്ളിയാഴ്ചയായിരുന്നു രണ്ടാമത് ഹാജരാകേണ്ടിയിരുന്നത്. എന്നാല്‍, വിദഗ്ധ ചികിത്സ വേണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അന്നും ചോദ്യം ചെയ്യലിനു രവീന്ദ്രന്‍ ഹാജരാകാതിരുന്നത്. എന്നാല്‍, പെട്ടന്നായിരുന്നു അദ്ദേഹത്തെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തത്.

adpost

രവീന്ദ്രന്റെ ആരോഗ്യനിലയെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് കിട്ടുന്നതിനായുള്ള നീക്കുപോക്ക് ഇ ഡി നടത്തി തുടങ്ങി. ഗുരുതരമില്ലാതെ രോഗിയെ ഐ സി യുവിലാക്കി അന്വേഷണം തടഞ്ഞാല്‍ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കാന്‍ വകുപ്പുണ്ട്. സിവില്‍ കോടതിയുടെ അധികാരമുള്ള ഇ.ഡിയുടെ നോട്ടീസ് സമന്‍സാണ്. തടയാന്‍ നിന്നാല്‍ ഗുരുതരപ്രശ്‌നമുണ്ടാകുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് പെട്ടന്നുള്ള ഡിസ്ചാര്‍ജെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com