സുൽത്താൻ ബത്തേരി :കോൺഗ്രസിന് പിന്നാലെ വയനാട്ടിൽ സി പി എമ്മിലും രാജി. ആദിവാസി ക്ഷേമസമിതി സംസ്ഥാന സെക്രട്ടിയും സിപിഎം പുൽപ്പള്ളി ഏരിയ കമ്മറ്റി അംഗവുമായ ഇ.എ.ശങ്കരൻ കോൺഗ്രസിൽ ചേർന്നു. 2011ൽ സുൽത്താൻ ബത്തേരി മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു ശങ്കരൻ. സിപിഎം നേതൃത്വത്തിനോടുള്ള എതിർപ്പും ദേശീയ തലത്തിൽ ബിജെപിയെ പ്രതിരോധിക്കാൻ കോൺഗ്രസിനെ സാധിക്കു എന്ന വിശ്വാസവുമാണ് തീരുമാനത്തിന് കാരണമെന്ന് ശങ്കരൻ പറഞ്ഞു.

സിപിഎം നിയന്ത്രണത്തിലുള്ള എകെഎസ് സംസ്ഥാന സെക്രട്ടറിയും ആദിവാസി അധികാർ രാഷ്ട്രീയ മഞ്ച് അഖിലേന്ത്യ ഉപാധ്യക്ഷനുമായിരുന്നു  ശങ്കരന്‍. സിപിഎമ്മിലെ മുഴുവൻ സ്ഥാനമാനങ്ങളും രാജിവെച്ചതായി ശങ്കരൻ വ്യക്തമാക്കി. ആദിവാസികളോട് വഞ്ചനാപരമായ നിലപാടാണ് എൽഡിഎഫ് സർക്കാർ കൈക്കൊണ്ടതെന്നും കൂടുതൽ പേർ കോൺഗ്രസിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

.

LEAVE A REPLY

Please enter your comment!
Please enter your name here