മുംബൈ: ഏഴ് വര്‍ഷത്തെ ഇടവേളകള്‍ക്കൊടുവില്‍ കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ എസ് ശ്രീശാന്ത് തന്റെ വരവറിയിച്ചു. സയിദ് മുഷ്താഖ് അലി ട്വിന്റ20 പോരാട്ടത്തിലെ ആദ്യ മത്സരത്തില്‍ തന്നെ കേരളത്തിനായി ശ്രീശാന്ത് വിക്കറ്റ് സ്വന്തമാക്കി .

പുതുച്ചേരിക്കെതിരെയായിരുന്നു കേരളത്തിന്റെ പോര്. പുതുച്ചേരി ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം 18.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ കേരളം മറികടന്നു. ഓപ്പണറുമാരായ റോബിന്‍ ഉത്തപ്പയും (12 പന്തില്‍ 21 റണ്‍സ്) മുഹമ്മദ് അസറുദീനും ചേര്‍ന്ന് മികച്ച തുടക്കമാണ് കേരളത്തിന് നല്‍കിയത്. 18 പന്തില്‍ 30 റണ്‍സ് നേടിയ അസറുദീനെയാണ് കേരളത്തിന് ആദ്യം നഷ്ടമായത്.

പിന്നീട് ക്രീസിലെത്തിയ നായകന്‍ സഞ്ജു സാംസണും (26 പന്തില്‍ 32 റണ്‍സ്) മികച്ച ഇന്നിംഗ് കാഴ്ചവച്ചു. സച്ചിന്‍ ബേബിയും (18) സഞ്ജുവിന് ഉറച്ച പിന്തുണ നല്‍കി. വിഷ്ണു വിനോദ് 11 റണ്‍സും സല്‍മാന്‍ നസീര്‍ 20 റണ്‍സും നേടി പുറത്താകാതെ നിന്നു.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പുതുച്ചേരിക്കുവേണ്ടി ഓപ്പണറുമാരായ ദാമോദരന്‍ രോഹിത് 12 റണ്‍സും ഫാബിദ് അഹമ്മദ് 10 റണ്‍സും നേടി. പരസ് ദോഗ്ര 24 പന്തില്‍ 26 റണ്‍സെടുത്തു. 29 പന്തില്‍ 33 റണ്‍സെടുത്ത അഷിത് രാജീവാണ് പുതുച്ചേരിയുടെ ടോപ് സ്‌കോറര്‍. ഫാബിദ് അഹമ്മദിനെയാണ് ശ്രീശാന്ത് വീഴ്ത്തിയത്. കേരളത്തിനായി ജലജ് സക്‌സേന മൂന്ന് വിക്കറ്റും നേടി. കെ എം ആസിഫ് ഒരു വിക്കറ്റും വീഴ്ത്തി.