ആദ്യ കൊവിഡ് വാക്‌സിന്‍ ഡോസ് സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വെച്ചാണ് വാക്‌സിനേഷന്‍ സ്വീകരിച്ചത്. വാക്‌സിന്‍ കുത്തിവെപ്പ് നടത്തുന്നതിന്റെ ദൃശ്യം ട്വിറ്ററിലൂടെ മോദി പങ്കുവെച്ചു.

‘കൊവിഡ് 19 നെതിരായ ആഗോള പോരാട്ടത്തെ ശക്തിപ്പെടുത്തുന്നതിന് നമ്മുടെ ഡോക്ടര്‍മാരും ശാസ്ത്രജ്ഞന്‍മാരും വേഗത്തില്‍ പ്രവര്‍ത്തിച്ചതെങ്ങനെയെന്ന് ശ്രദ്ധേയമാണ്, യോഗ്യരായ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
‘ ഒരുമിച്ച് നിന്ന് നമുക്ക് ഇന്ത്യയെ കൊവിഡ് മുക്തമാക്കാം,’ മോദി ട്വീറ്റ് ചെയ്തു.

