തിരുവനന്തപുരം: ഏറ്റവും അധികം സിറ്റിങ് എം.എല്‍.എമാര്‍ വിടപറഞ്ഞ നിയസഭയെന്ന ദുഖഭരിതമായ റെക്കോര്‍ഡ് 14-ാം നിയമസഭയുടെ പേരില്‍ എവുതിച്ചേര്ക്കപ്പെട്ടിരിക്കുകയാണ്. ഇന്ന് (സെപ്റ്റംബര്‍ 27) ചങ്ങനാശേരി എം.എല്‍.എ കൂടി അന്തരിച്ചതോടെ ഈ നിയമസഭയുടെ കാലത്ത് ഇതുവരെ മരിച്ചത് ആറ് സിറ്റിങ് എം.എല്‍.എമാരാണ്. ഇത് ചരിത്രത്തിലാദ്യം.

ഇടതുപക്ഷത്ത് നിന്നും യു.ഡി.എഫില്‍ നിന്നും മൂന്ന് വീതം എം.എല്‍.എമാര്‍ ആണ് മരിച്ചത്. കെ.കെ രാചന്ദ്രന് നായര്‍, പിബി അ്ബ്ദുള്‍ റസാഖ്, കെ.എം മാണി, തോമസ് ചാണ്ടി, വിജയന് പിള്ള, ഒടുവില്‍ സി.എഫ് തോമസും. ഇതിന് മുമ്പ് രണ്ട് നിയമസഭകളുടെ കാലത്ത് അഞ്ച് സിറ്റിങ് എം.എല്‍.എമാര്‍ മരിച്ചിട്ടുണ്ട്.

നാല് മുഖ്യമന്ത്രിമാരായിരുന്നു അഞ്ചാം നിയമസഭയുടെ കാലയളവില്‍ കേരളം ഭരിച്ചത്. 1977 മുതല്‍ 79 വരെയുള്ള ഈ കാലഘട്ടത്തില്‍ അഞ്ച് സിറ്റിങ് എം.എല്‍.എമാര്‍ മരിക്കുകയും ചെയ്തു. 1. ടി.എ ഇബ്രാഹിം കാസര്‍കോട് (മുസ്ലീം ലീഗ്), 2. എം കുഞ്ഞികൃഷ്ണന് നാടാര്‍ പാറശ്ശാല (കോണ്‍ഗ്രസ്), 3. പാട്യം ഗോപാലന് തലശ്ശേരി (സിപിഎം), 4. ഇ ജോണ്‍ ജേക്കബ് തിരുവല്ല(കേരള കോണ്‍ഗ്രസ്), 5. പി നാരായണന് തിരുവനന്തപുരം (സ്വതന്ത്രന്).
1982 മുതല്‍ 77 വരെയുള്ള കാലഘട്ടമാണ് ഏഴാം നിയമസഭയുടേത്. കെ കരുണാകരന് അഞ്ച് വര്‍ഷം തികച്ച് ഭരിച്ച സര്‍ക്കാര്‍. അന്ന് അന്തരിച്ച സിറ്റിങ് എം.എല്‍.എമാര്‍… 1. വിബി പുരുഷോത്തമന് ആറ്റിങ്ങല്‍ (ഐസിഎസ്), 2. സിഎം മുഹമ്മദ് കോയ മഞ്ചേരി (മുസ്ലീം ലീഗ്), 3. എന്‍എ മമ്മു ഹാജി പെരിങ്ങളം ( ഓള് ഇന്ത്യ മുസ്ലീം ലീഗ്), 4. സാം ഉമ്മന്‍ പുനലൂര്‍ (കേരള കോണ്‍ഗ്രസ്ഐ), 5. സണ്ണി പനവേലില്‍ റാന്നി (കോണ്‍ഗ്രസ് സോഷ്യലിസ്റ്റ്).
1996 മുതല്‍ 2001 വരെ ആയിരുന്നു പത്താം നിയമസഭ. ഇകെ നായനാര്‍ ആയിരുന്നു മുഖ്യമന്ത്രി. 1. പി രവീന്ദ്രന് ചാത്തന്നൂര്‍ (സിപിഐ), 2. ജോര്‍ജ്ജ് ഈഡന് എറണാകുളം (കോണ്‍ഗ്രസ്), 3. വികെ രാജന് മാള (സിപിഐ), 4. പികെ ശ്രീനിവാസന് പുനലൂര്‍ (സിപിഐ), 5. ഐം.കെ കേശവന് വൈക്കം(സിപിഐ). എന്നിവരാണ് ആ കാലയളവില്‍ മരിച്ചത്. മരിച്ചവരില്‍ അഞ്ചില്‍ നാല് പേരും സിപിഐയുടെ സിറ്റിങ് എംഎല്‍എമാര്‍ ആയിരുന്നു.
ഏറ്റവും ഒടുവില്‍ പതിനാലം നിയമസഭയുടെ കാലത്ത് ആറ് സിറ്റിങ് എംഎല്‍എമാര്‍ ആണ് വിടവാങ്ങിയത്. 1. കെകെ രാമചന്ദ്രന് നായര്‍ ചെങ്ങന്നൂര്‍ (സിപിഎം), 2. പിബി അബ്ദുള്‍ റസാഖ് മഞ്ചേശ്വരം (മുസ്ലീം ലീഗ്), 3. കെഎം മാണി പാലാ (കേരള കോണ്‍ഗ്രസ് എം), 4. തോമസ് ചാണ്ടി കുട്ടനാട് (എന്‍സിപി), 5. വിജയന് പിള്ള ചവറ (സിപിഎം സ്വതന്ത്രന്), 6. സിഎഫ് തോമസ് ചങ്ങനാശേരി (കേരള കോണ്‍ഗ്രസ് എം).
2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരിലെ യുഡിഎഫ് അപ്രമാദിത്തം അവസാനിപ്പിച്ച് വിജയിച്ച സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്നു അഡ്വ കെകെ രാമചന്ദ്രന് നായര്‍. പിസി വിഷ്ണുനാഥിനെ ആയിരുന്നു അദ്ദേഗം തോല്പിച്ചത്. കരള്‍ രോഗത്തെ തുടര്‍ന്ന് 2018 ജനുവരി 18 ന് ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി സജി ചെറിയാന് ഈ മണ്ഡലത്തില്‍ വിജയിച്ചു.
2011 ലെ തിരഞ്ഞെടുപ്പ് മുതല്‍ മഞ്ചേശ്വരം നിയമസഭയെ പ്രതിനിധീകരിക്കുന്ന മുസ്ലീം ലീഗ് നേതാവായിരുന്നു പിബി അബ്ദുള്‍ റസാഖ്. 2016 ലെ തിരഞ്ഞെടുപ്പില്‍ വെറും 89 വോട്ടുകള്‍ക്കായിരുന്നു റസാഖ് ബിജെപിയുടെ കെ സുരേന്ദ്രനെ തോല്പിച്ചത്. വോട്ടെടുപ്പില്‍ കൃത്രിമം ആരോപിച്ച് കെ സുരേന്ദ്രന് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അബ്ദുള്‍ റസാഖിന്റെ മരണത്തെ തുടര്‍ന്ന് കേസ് പിന്‍വലിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് 2018 ഒക്ടോബര്ഡ 20 ന് ആയിരുന്നു മരണം.
കേരള കോണ്‍ഗ്രസ് എം ചെയര്‍മാര്‍ ആയിരുന്ന കെ.എം മാണി കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യര്‍ ആയിരുന്നു. 1965 മുതല്‍ മരിക്കും വരെ പാലയുടെ എംഎല്‍എ ആയിരുന്നു അദ്ദേഹം. 2019 ഏപ്രില്‍ 9 ന് ശ്വാസകോശ രോഗത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ മരണം. പന്ത്രണ്ട് മന്ത്രിസഭകളില്‍ അംഗമായിരുന്നു അദ്ദേഹം. കെഎം മാണിയുടെ മരണത്തിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ പാലാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് പിടിച്ചെടുത്തത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
എന്‍സിപി നേതാവും മുന്‍ മന്ത്രിയും ആയിരുന്നു കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി. പിണറായി വിജയന് സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും അധികം വിവാദങ്ങള്‍ നേരിട്ട മന്ത്രിമാരില്‍ ഒരാളായിരുന്നു അദ്ദേഹം. 2017 നവംബര്‍ 15 ന് അദ്ദേഹം ഗതാഗതവകുപ്പ് മന്ത്രിസ്ഥാനം രാജിവച്ചു. അര്‍ബുദരോഗ ബാധിതനായിരുന്ന തോമസ് ചാണ്ടി 2019 ഡിസംബര്‍ 20 ന് ആണ് മരണത്തിന് കീഴടങ്ങുന്നത്.
ആര്‍എസ്പിയുടെ കുത്തക മണ്ഡലം ആയിരുന്ന ചവറ ഇടതുപക്ഷത്തിന് പിടിച്ചെടുത്തുകൊടുത്ത ആളായിരുന്നു വിജയന് പിള്ള. വ്യവസായിയും മുന്‍ ആര്‍എസ്പി പ്രവര്‍ത്തകനും ആയിരുന്നു അദ്ദേഹം. മുതിര്‍ന്ന ആര്‍എസ്പി നേതാവായി നാരായണ പിള്ളയുടെ മകനാണ്. 2016 ലെ തിരഞ്ഞെടുപ്പില്‍ ഷിബു ബേബിജോണിനെ ആണ് അദ്ദേഹം പരാജയപ്പെടുത്തിയത്. അര്‍ബുദരോഗ ബാധിതനായിരുന്ന വിജയന്‍പിള്ള 2020 മാര്‍ച്ച് 8 ന് ആണ് അന്തരിച്ചത്.
കെഎസ് യു വിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ സിഎഫ് തോമസ് പിന്നീട് കേരള കോണ്‍ഗ്രസിന്റെ ഭാഗമായി. കേരള കോണ്‍ഗ്രസ് എം ചെയര്മാന് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ കേരള കോണ്‍ഗ്രസ് എം ഡെപ്യൂട്ടി ചെയര്മാന് ആണ്. കെഎം മാണിയുടെ ഏറ്റവും അടുത്ത വിശ്വസ്തന് ആയിരുന്നു. ചങ്ങനാശ്ശേരി മണ്ഡലത്തില്‍ നിന്ന് 1980 മുതല്‍ തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെട്ടു. അര്‍ബുദ ബാധിതനായിരുന്നു അദ്ദേഹം.