കൊച്ചി: എറണാകുളം മുളംതുരുത്തിയില്‍ വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തില്‍ എസ്.ഐ അറസ്റ്റില്‍. എറണാകുളം സെന്‍ട്രല്‍ സ്‌റേഷനിലെ ബാബു മാത്യുവാണ് (55) അറസ്റ്റിലായത്. 37കാരിയായ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് എസ്.ഐ പിടിയിയിലായത് .

മുളംതുരുത്തി സ്‌റ്റേഷനില്‍ അഡിഷണല്‍ എസ്‌ഐ ആയിരിക്കുമ്പോള്‍ മുതല്‍ ഒരു വര്‍ഷത്തിലേറെയായി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് എസ്‌ഐ ബാബു മാത്യവിനെതിരെയുള്ള പരാതി.യുവതി കൊച്ചി ഡിസിപി ജി പൂങ്കുഴലിക്കു നല്‍കിയ പരാതിയില്‍ മുളംതുരുത്തി പോലീസ് കേസെടുത്തിരുന്നു. ഒരു മാസം മുന്‍പാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.

ഇതിനു പിന്നാലെ ഒളിവില്‍പോയ എസ്‌ഐ ബാബു മാത്യു മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.വാഹന പരിശോധനക്കിടെയാണ് എസ്‌ഐ യുവതിയെ പരിചയപ്പെടുന്നത്.