പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് എത്തിയ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലക്കലില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് തമിഴ്‌നാട് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം ഒറ്റക്കാണ് എത്തിയത്.

48 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയില്‍ കൊവിഡ് നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റുമായി വരണമെന്നാണ് ഭക്തര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. അല്ലെങ്കില്‍ നിലക്കലില്‍ കൊവിഡ് പരിശോധനക്ക് വിധേയനാകണം. ഇത്തരത്തില്‍ നിലക്കലില്‍ കോവിഡ് പരിശോധനക്ക് വിധേയനായപ്പോഴാണ് തമിഴ്‌നാട് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഇദ്ദേഹത്തെ റാന്നി കാര്‍മല്‍ എന്‍ജിനീയറിങ് കോളേജിലെ സി എഫ് എല്‍ ടി സിയിലേക്ക് മാറ്റി.
