കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ യു.എ.പി.എ ചുമത്തി രാജ്യദ്രോഹ കേസെടുത്തതിലൂടെ ബി.ജെ.പിയുടെ ഫാസിസ്റ്റ് മുഖമാണ് വ്യക്തമായതെന്ന് മുൻ മുഖ്യമന്തി ഉമ്മൻ ചാണ്ടി .

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി, നാഷണല്‍ ഹെറാള്‍ഡിലെ മൃണാള്‍ പാണ്ഡെ, ഖ്വാമി ആവാസ് എഡിറ്റര്‍ സഫര്‍ അഗ, കാരവാന്‍ മാസിക സ്ഥാപക എഡിറ്റര്‍ പരേഷ് നാഥ്, എഡിറ്റര്‍ അനന്ത് നാഗ്, എക്‌സിക്യുട്ടീവ് എഡിറ്റര്‍ വിനോദ് കെ. ജോസ് എന്നിവര്‍ക്കെതിരെയും രാജ്യദ്രോഹകുറ്റമാണ് ബിജെപി ഭരിക്കുന്ന യുപി സര്‍ക്കാര്‍ ചുമത്തിയിരിക്കുന്നത്.

പ്രാഥമിക അന്വേഷണം പോലും നടത്താതെയുള്ള ഈ കിരാത നടപടിക്ക് പിന്നില്‍ കര്‍ഷക സമരം പൊളിക്കാന്‍ നടത്തുന്ന ഗൂഢാലോചനയാണ്.
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക കരിനിയമങ്ങള്‍ക്കെതിരെ ജീവന്‍ പണയം വെച്ച് പോരാടുന്ന രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകർക്കൊപ്പം ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു

