തിരുവനന്തപുരം: സംവിധായകന്‍ ശാന്തിവിള ദിനേശിനെതിരെ വീണ്ടും പരാതി നല്‍കി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. യുട്യൂബ് വഴി തനിക്കെതിരെ അപവാദ പരാമര്‍ശമുള്ള വീഡിയോ പങ്കുവെച്ചെന്നാണ് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്. മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കമാണ് പരാതി നല്‍കിയത്. ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ സൈബര്‍ െ്രെകം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അപവാദ പരാമര്‍ശമുള്ള വീഡിയോ യൂട്യൂബ് ചാനലില്‍ അപ് ലോഡ് ചെയ്‌തെന്ന് ചൂണ്ടിക്കാണിച്ച ഭാഗ്യലക്ഷ്മി പ്രസ്തുത വീഡിയോയുടെ ഭാഗങ്ങളും പരാതിയ്‌ക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ഇതോടെ മ്യൂസിയം പോലീസ് ശാന്തിവിള ദിനേശിനെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും താക്കീത് ചെയ്യുകയും ചെയ്തിരുന്നു. കേസില്‍ ഭാഗ്യലക്ഷ്മിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു. തിരുവനന്തപുരം സൈബര്‍ െ്രെകം പോലീസിനായിരിക്കും കേസ് കൈമാറുക.

സോഷ്യല്‍ മീഡിയ വഴി തന്നെ അപമാനിച്ച വിജയ് പി നായര്‍ എന്ന യുട്യൂബറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഈ സംഭവം. സോഷ്യല്‍ മീഡിയ വഴി ശാന്തി വിള ദിനേശ് തന്നെ പലതവണ അധിക്ഷേപിച്ചുവെന്നും ഭാഗ്യലക്ഷ്മി പരാതിയില്‍ ആരോപിക്കുന്നു. തനിക്കെതിരെ പ്രചാരണം നടത്തിയ സംഭവത്തില്‍ ശാന്തിവിള ദിനേശിനെതിരെ നേരത്തെയും ഭാഗ്യലക്ഷ്മി പരാതി നല്‍കിയിരുന്നു.
നിയമം കയ്യിലെടുക്കുമ്പോള്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കാനും തയ്യാറാകണമെന്നാണ് ഭാഗ്യലക്ഷ്മിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതി നടത്തിയ പരാമര്‍ശം. വിജയ് പി നായരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ദിയാ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
യൂട്യൂബര്‍ വിജയ് പി നായരുടെ മുറിയില്‍ അതിക്രമിച്ച് കയറുകയോ മോഷണം നടത്തുകയോ ചെയ്തിട്ടില്ലെന്നാണ് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ വാദിച്ചത്. അതേ സമയം ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് വിജയ് പി നായരും കോടതിയെ സമീപിച്ച് ഹര്‍ജി സമര്‍പ്പിച്ചിരുന്നു.