തിരുവനന്തപുരം: ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി നല്കിയ പരാതിയില്‍ സംവിധായകന് ശാന്തിവിള ദിനേശിനെ പോലീസ് അറസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയ വഴിയുള്ള അപകീര്‍ത്തി പരാമര്‍ശത്തിനെതിരായ പരാതിയിലാണ് പോലീസിന്റെ നടപടി. കഴിഞ്ഞ ദിവസമാണ് ദിനേശിനെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടത്.

തന്നെ പറ്റി അപവാദ പരാമര്‍ശമുള്ള വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പരാതി. ശാന്തിവിള ദിനേശ് ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. നേരത്തെയും ശാന്തിവിള ദിനേശിനെതിരെ ഭാഗ്യലക്ഷ്മി പരാതി നല്‍കുകയും മ്യൂസിയം പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ ശാന്തിവിള ദിനേശ് കോടതിയില്‍ പോയി മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.
