കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ പ്രതിയാകുമോയെന്ന് ചൊവ്വാഴ്ച അറിയാം.ശിവശങ്കറിനെതിരെ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് കസ്റ്റംസ് നിയമോപദേശം തേടിയിട്ടുണ്ട്. ശിവശങ്കറിനെ പ്രതി ചേര്‍ക്കാന്‍ നിലവിലെ മൊഴികള്‍ പര്യാപ്തമാണോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

രണ്ട് ദിവസത്തെ തുടര്‍ച്ചയായ ചോദ്യം ചെയ്യലിന് ശേഷം ചൊവ്വാഴ്ച വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ട് ശിവശങ്കറിറിന് കസ്റ്റംസ് നോട്ടീസ് നല്‍കി. ശനിയാഴ്ച 12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ശിവശങ്കറിനെ കസ്റ്റംസ് വിട്ടയച്ചത്. കസ്റ്റംസിന്റെ കണ്ടെത്തലുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാന്‍ ശിവശങ്കറിന് രണ്ട് ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്.

ചൊവ്വാഴ്ചത്തെ ചോദ്യം ചെയ്യലിന് ശേഷമാകും ശിവശങ്കറെ പ്രതി ചേര്‍ക്കണമോ എന്ന കാര്യത്തില്‍ കസ്റ്റംസ് തീരുമാനം എടുക്കുക. ചോദ്യം ചെയ്യലിന് ശേഷം ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും. ഈ സാഹചര്യത്തില്‍ ചൊവ്വാഴ്ചത്തെ ചോദ്യം ചെയ്യല്‍ സര്‍ക്കാറിനും ശിവശങ്കറിനും ഏറെ നിര്‍ണായകമാകും.