THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news സംസ്ഥാനത്ത് നിരവധി ഇരട്ട വോട്ട്: പ്രതിപക്ഷ നേതാവിന്റെ ആരോപണം ശരിവച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സംസ്ഥാനത്ത് നിരവധി ഇരട്ട വോട്ട്: പ്രതിപക്ഷ നേതാവിന്റെ ആരോപണം ശരിവച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരട്ടവോട്ട് വ്യാപകമാണെന്ന പ്രതിപക്ഷ നേതാവിന്റെ പരാതി ശരിവച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഭൂരിഭാഗം ജില്ലകളിലും ഇരട്ട വോട്ടുണ്ടെന്നു പ്രാഥമിക പരിശോധനയില്‍ വ്യക്തമായതായി മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ടിക്കാറാം മീണ അറിയിച്ചു. ഇരട്ട വോട്ടുകള്‍ പരിശോധിക്കാന്‍ ബൂത്തുതല പട്ടിക തയ്യാറാക്കും. രണ്ടു സ്ഥലത്തു പേരുണ്ടെങ്കില്‍ ഒന്ന് ഒഴിവാക്കും. 140 മണ്ഡലങ്ങളിലും പരിശോധന നടത്തും. പരിശോധനയില്‍ ഇരട്ടവോട്ടുകള്‍ കൂടാനാണു സാധ്യതയെന്നും അദ്ദേഹം അറിയിച്ചു. 

അഞ്ചു നിയോജക മണ്ഡലങ്ങളായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആദ്യ പരാതിയില്‍ ഉണ്ടായിരുന്നത്. ജില്ലാ കലക്ടര്‍മാരുടെ പ്രാഥമിക അന്വേഷണത്തില്‍ പരാതിയിലെ കാര്യങ്ങള്‍ വാസ്തവമാണെന്നു കമ്മിഷനു ബോധ്യമായി. വൈക്കം 590 (പരാതിയില്‍ ചൂണ്ടിക്കാട്ടിതയ് 1606 ഇരട്ട വോട്ട്), ഇടുക്കി 434 (1168), ചാലക്കുടി 570 (570), പാലക്കാട് 800 ഇരട്ട വോട്ടുകള്‍ (2400) കണ്ടെത്തി. കോഴിക്കോട് പരാതിയില്‍ പറയുന്നതിന്റെ പകുതിയും (3767) തവനൂരില്‍ പരാതിയുടെ 70 ശതമാനവും (4395) കാസര്‍കോട് 64 ശതമാനവും (1053) ഇരട്ട വോട്ടുകള്‍ കണ്ടെത്തി.  

ജനുവരി 20 നു ശേഷം വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ ഒന്‍പതു ലക്ഷം അപേക്ഷയാണ് കമ്മീഷനു കിട്ടിയത്. കോവിഡായതിനാല്‍ ബൂത്ത് ലെവല്‍ ഉദ്യോഗസ്ഥര്‍ക്കു നേരിട്ട് വീടുകളില്‍ പോയി പരിശോധന നടത്താന്‍ കഴിയാത്തതാണ് അപാകതയ്ക്കിടയാക്കിയത്. സോഫ്റ്റുവെയറിലെ പ്രശ്‌നങ്ങളും വോട്ട് ഇരട്ടിക്കുന്നതിനിടയാക്കി. ഇത് മുന്‍ വര്‍ഷങ്ങളിലും ഉണ്ടായിട്ടുണ്ട്. കാസര്‍ഗോഡ് ഉദുമയില്‍ ഒരു വോട്ടര്‍ക്കു അഞ്ചു കാര്‍ഡ് അനുവദിച്ചതില്‍ നാലു കാര്‍ഡുകള്‍ റദ്ദാക്കി. കാര്‍ഡുകള്‍ അനുവദിച്ച അസി. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസറെ സസ്‌പെന്‍ഡ് ചെയ്തു. ഉദ്യോഗസ്ഥര്‍ മന:പൂര്‍വം ഒന്നിലധികം തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കിയാല്‍ നടപടിയെടുക്കും. കാസര്‍കോട്ടെ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടികള്‍ ആരംഭിച്ചു. ഈ കാര്‍ഡുകള്‍ മറ്റാര്‍ക്കെങ്കിലും നല്‍കാനായിരുന്നോയെന്ന് അന്വേഷിക്കും. യഥാര്‍ത്ഥ വോട്ടര്‍മാരേ പട്ടികയിലുള്ളൂയെന്ന് ഉറപ്പാക്കും.

8,85,000 അപേക്ഷകള്‍ പോസ്റ്റല്‍ വോട്ടിനായി നല്‍കി. 4,40044 പേര്‍ പോസ്റ്റല്‍ വോട്ടിന് അര്‍ഹരാണ്. 3,70,000 പോളിങ് ജീവനക്കാരുള്ളതില്‍ 96 ശതമാനം പേര്‍ക്കും വാക്‌സിനേഷന്‍ നല്‍കിക്കഴിഞ്ഞു. തെരഞ്ഞെടുപ്പിന് 72 മണിക്കൂറിനു മുന്‍പ് ബൈക്ക് റാലി അവസാനിപ്പിക്കും. കഴിഞ്ഞ തവണ 121 കമ്പനി കേന്ദ്രസേനയെയാണ് ലഭിച്ചത്. ഇത്തവണ 140 കമ്പനിയെ ലഭിച്ചു. വടക്കന്‍കേരളത്തില്‍ സേനയെ കൂടുതലായി വിന്യസിക്കും. 66,000 പരാതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനു ലഭിച്ചത് ശരിയാണെന്നു വ്യക്തമായതായും ടിക്കാറാം മീണ പറഞ്ഞു.
——————————————————————-

ശബരിമല: പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് ടീക്കാറാം മീണ 

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ശബരിമല പ്രചരണ വിഷയമാക്കുന്നതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ടീക്കാറാം മീണ പത്രസമ്മേളനത്തില്‍ അറിയിച്ചു.   
പി.ജെ ജോസഫിന്റെ ചിഹ്‌നത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം ഏതു പാര്‍ട്ടിയാണെന്നു തനിക്ക് അറിയില്ലെന്നായിരുന്നു മീണയുടെ മറുപടി. സ്വതന്ത്രനാണോ നിഷ്പക്ഷമാണോ പാര്‍ട്ടിക്കാരനാണോ എന്നറിഞ്ഞാലേ വിശദമായി അതേക്കുറിച്ച് പറയാനാകൂയെന്നും മീണ പറഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments