THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news സിപിഎം സ്ഥാനാർത്ഥി പട്ടികയിലെ ‘ബന്ധു നിയമനങ്ങളിൽ’ അണികൾക്കിടയിൽ കടുത്ത അമർഷം; ഇങ്ക്വിലാബ് വിളിക്കാനും വെട്ടിക്കൊല്ലാനും പാവം...

സിപിഎം സ്ഥാനാർത്ഥി പട്ടികയിലെ ‘ബന്ധു നിയമനങ്ങളിൽ’ അണികൾക്കിടയിൽ കടുത്ത അമർഷം; ഇങ്ക്വിലാബ് വിളിക്കാനും വെട്ടിക്കൊല്ലാനും പാവം അണികള്‍!

തിരുവനന്തപുരം :സംസ്ഥാനത്ത് നിയമസഭയിലേയ്ക്കുള്ള സി.പി.എം സ്ഥാനാര്‍ത്ഥി പട്ടികയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിച്ച് നടക്കുകയാണ്. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇക്കുറി മുതിര്‍ന്ന നേതാക്കളുടെ ബന്ധുക്കള്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്.

തരൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മന്ത്രി എ.കെ ബാലന്റെ ഭാര്യ ഡോ. പി.കെ ജമീലയുടെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. പാര്‍ട്ടി സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ആര്‍. ബിന്ദുവും മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന. കൊയിലാണ്ടിയില്‍ മുന്‍ എം.എല്‍.എ എം.ദാസന്റെ ഭാര്യയും മുന്‍ എം.പിയുമായ പി.സതീദേവി മല്‍സരിക്കും. മുഖ്യമന്ത്രിയുടെ മരുമകന്‍ പി.എ മുഹമ്മദ് റിയാസ് ബേപ്പൂരില്‍ മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.സിപിഎം സ്ഥാനാർത്ഥി പട്ടികയിലെ ‘ബന്ധു നിയമനങ്ങളിൽ’ അണികൾക്കിടയിൽ കടുത്ത അമർഷം

ഒട്ടേറെ രാഷ്ട്രീയ പാരമ്പര്യമുള്ള പ്രമുഖരെ ഒഴിവാക്കിയാണ് ഇക്കുറി ബന്ധുക്കളെ സ്ഥാനാർത്ഥികൾ ആക്കാൻ സിപിഎം ശ്രമിക്കുന്നത്. മണ്ഡലങ്ങളിൽ പരിഗണിക്കാൻ അർഹതയുള്ള ഒട്ടേറെ പേരുണ്ടെങ്കിലും പ്രമുഖ നേതാക്കളുടെ ബന്ധുക്കളെ സ്ഥാനാർഥികൾ ആക്കുന്നതിൽ പ്രവർത്തകർക്കിടയിൽ വലിയ രോഷമുണ്ട്. കെ എസ് ശബരിനാഥന് നിയമസഭാ സീറ്റ് നൽകിയപ്പോൾ ആശ്രിത നിയമനമെന്ന് പറഞ്ഞ സിപിഎം ഇന്ന് പ്രമുഖ നേതാക്കളുടെ ഭാര്യമാർക്കും ബന്ധുക്കൾക്കും നിയമസഭാ സീറ്റ് നൽകിയിരിക്കുകയാണ്. ഇത് പിൻവാതിൽ നിയമനം ആണോ ആശ്രിതനിയമനം ആണോ ബന്ധുനിയമനം ആണോ എന്ന് പൊതുസമൂഹത്തിനു മുന്നിൽ സിപിഎം വ്യക്തമാക്കേണ്ടതായിട്ടുണ്ട്

സ്ഥാനാർത്ഥി പട്ടികകളിൽ പാർട്ടി നേതാക്കന്മാരുടെ ബന്ധുക്കൾ ഇടം നേടുന്നതിനെ വിമർശിച്ച് അഭിഭാഷക രശ്മിത രാമചന്ദ്രൻ.

അച്ഛനു ശേഷം മക്കൾ, ഭർത്താവിനു ശേഷം ഭാര്യ, അമ്മാവനു ശേഷം അനന്തരവർ എന്ന നില വരികയാണെങ്കിൽ ജനങ്ങൾ അതിനെ മോശമായ രീതിയിലാകും കാണുകയെന്നും രശ്മിത പറയുന്നു.സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ബിന്ദുവിനെ ഇരിങ്ങാലക്കുടയിലും മന്ത്രി എകെ ബാലന്റെ ഭാര്യ പികെ ജമീലയെ തരൂരിലും മുന്‍ എംഎല്‍എ എം ദാസന്റെ ഭാര്യ സതീദേവിയെ കൊയിലാണ്ടിയിലും മത്സരിപ്പിക്കുന്ന കാര്യം എൽഡിഎഫ് ആലോചിക്കുന്ന സാഹചര്യത്തിലാണ് രശ്മിതയുടെ ഈ കുറിപ്പ് പുറത്തുവരുന്നത്.രശ്മിതയുടെ ഫേസ്ബുക്ക് പോസ്റ്റ്…രാഷ്ട്രീയപ്പാർട്ടികളോട് മൊത്തമായാണ്…ജനാധിപത്യ സംവിധാനത്തിലാണ് നിങ്ങൾ പ്രവർത്തിയ്ക്കുന്നത്, വംശാധിപത്യത്തിലല്ല. അച്ഛനു ശേഷം മക്കൾ, ഭർത്താവിനു ശേഷം ഭാര്യ, അമ്മാവനു ശേഷം അനന്തരവർ എന്നങ്ങു തീരുമാനിച്ചാൽ അതിനെ ജനം ഊളത്തരമെന്നു മാത്രമേ വിളിയ്ക്കൂ – അതിനി സ്ഥാനാർത്ഥിബന്ധു ചാണ്ടി സാറിൻ്റെയായാലും ശരി ബാലൻ സഖാവിൻ്റെയായാലും ശരി!ഇങ്ക്വിലാബ് വിളിക്കാനും വെട്ടിക്കൊല്ലാനും പാവം അണികള്‍.

അതേസമയം ഡോ. ജമീലയുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചും നേതാക്കള്‍ രംഗത്തെത്തുന്നുണ്ട്. മന്ത്രി എ.കെ. ബാലന്റെ ഭാര്യ ഡോ. പി.കെ. ജമീലയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ഭര്‍ത്താവിന് പകരം ഭാര്യ എന്നനിലയില്‍ ലളിതമായി വ്യഖ്യാനിക്കേണ്ടതില്ലന്നാണ് സെബാസ്റ്റ്യന്‍ പോള്‍ പറയുന്നത്. അവര്‍ക്ക് ഒരു കുടുംബ പാരമ്പര്യമുണ്ട്. അവര്‍ ഒരു കഴിവ് തെളിയിച്ച നേതാവാണ്. നിലവിലുളള എം.എല്‍.എയുടെ അല്ലെങ്കില്‍ പാര്‍ട്ടി നേതാവിന്റെ ഭാര്യ എന്ന നിലയില്‍ മാത്രം കാണുന്നത് ജമീലയോട് ചെയ്യുന്ന തെറ്റായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments