THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, November 29, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news സിപിഐഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു, അഞ്ച് മന്ത്രിമാര്‍ക്കും 33 സിറ്റിങ് എംഎല്‍എമാര്‍ക്കും സീറ്റില്ല

സിപിഐഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു, അഞ്ച് മന്ത്രിമാര്‍ക്കും 33 സിറ്റിങ് എംഎല്‍എമാര്‍ക്കും സീറ്റില്ല

തിരുവനന്തപുരം ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ തിരുവനന്തപുരത്ത് എകെജി സെന്ററില്‍ നടത്തിയ വാര്‍ത്താ സമ്മനേളനത്തിൽ പ്രഖ്യാപിച്ചു. നിലവിലെ നിയമസഭയില്‍ അംഗങ്ങളായ 33 പേരും അഞ്ച് മന്ത്രിമാരും മത്സരരംഗത്തുണ്ടാവില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.സംസ്ഥാന സെക്രട്ടേറിയറ്റില്‍നിന്നും എട്ടുപേര്‍ മത്സര രംഗത്തുണ്ടാവുമെന്ന് എ വിജയരാഘവൻ പറഞ്ഞു

അഞ്ച് സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പെടെ ഏഴ് സീറ്റുകള്‍ ഘടകകക്ഷികള്‍ക്ക് വിട്ടുകൊടുത്തു. രണ്ട് തവണ മത്സരിച്ചവരെ മാറ്റുന്നതിന്റെ ഉദ്ദേശ്യം പുതിയ ആളുകള്‍ക്ക് അവസരം നല്‍കുന്നതിനുവേണ്ടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള മാനദണ്ഡങ്ങള്‍ സംസ്ഥാന സമിതി ആദ്യം നിര്‍ണയിച്ചു. തുടര്‍ന്ന് ജില്ലാ കമ്മറ്റികളും സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും ചര്‍ച്ച ചെയ്യുകയായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ നേട്ടങ്ങൾ വിശദികരിച്ചുകൊണ്ടാണ് വിജയരാഘവൻ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. അസാധ്യമെന്ന് കരുതി നടപ്പാക്കാതിരുന്ന പദ്ധതികളാണ് അഞ്ചുവര്‍ഷം കൊണ്ട് സര്‍ക്കാര്‍ നടപ്പിലാക്കിയത്.തുടര്‍ഭരണം വേണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. തുടര്‍ഭരണത്തിന് മികച്ച സ്ഥാനാര്‍ത്ഥി പട്ടികയാണ് സിപിഐഎം തയ്യാറാക്കിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അപകീര്‍ത്തിപ്പെടുത്താന്‍ ബിജെപി ഉന്നതതലത്തില്‍ ഗൂഢാലോചന നടത്തിയെന്ന് വെളിപ്പെടുത്തുന്നതാണ് അമിത് ഷായുടെ തിരുവനന്തപുരത്തെ പ്രസംഗമെന്നും വിജയരാഘവന്‍ പറഞ്ഞു .

74 പേരാണ് സിപിഐഎം സ്ഥാനാര്‍ത്ഥികള്‍. 9 പേര്‍ പാര്‍ട്ടി പിന്തുണയുള്ള സ്വതന്ത്രരുമാണ്.
ഉദുമ -സി.എച്ച്.കുഞ്ഞമ്പു
മഞ്ചേശ്വരം -കെ. ആര്‍ ജയാനന്ദ, അന്തിമ തീരുമാനമായില്ല
തൃക്കരിപ്പൂര്‍ -എം. രാജഗോപാല്‍
ധര്‍മ്മടം -പിണറായി വിജയന്‍
തലശേരി -എ എന്‍ ഷംസീര്‍
പയ്യന്നൂര്‍ -ടി ഐ മധുസൂധനന്‍
കല്യാശേരി -എം വിജിന്‍
അഴിക്കോട് -കെ വി സുമേഷ്
പേരാവൂര്‍ – സക്കീര്‍ ഹുസൈന്‍
മട്ടന്നൂര്‍ -കെ.കെ.ഷൈലജ
തളിപറമ്പ് -എം.വി ഗോവിന്ദന്‍

പേരാമ്പ്ര – ടി.പി. രാമകൃഷ്ണന്‍
ബാലുശ്ശേരി : സച്ചിന്‍ ദേവ്
കോഴിക്കോട് നോര്‍ത്ത്-:തോട്ടത്തില്‍ രവീന്ദ്രന്‍
ബേപ്പൂര്‍: പി.എ.മുഹമ്മദ് റിയാസ്
തിരുവമ്പാടി – ലിന്റോ ജോസഫ്
കൊടുവള്ളി – കാരാട്ട് റസാഖ്
കുന്ദമംഗലം- പിടിഎ റഹീം
കൊയിലാണ്ടി – കാനത്തില്‍ ജമീല
മാനന്തവാടി- ഒ.ആര്‍ കേളു
ബത്തേരി- എം.എസ്.വിശ്വനാഥന്‍
തവനൂര്‍ – കെ.ടി.ജലീല്‍
പൊന്നാനി- പി.നന്ദകുമാര്‍
നിലമ്പൂര്‍-പി.വി.അന്‍വര്‍
താനൂര്‍-അബ്ദുറഹ്മാന്‍
പെരിന്തല്‍മണ്ണ- മുഹമ്മദ് മുസ്തഫ
കൊണ്ടോട്ടി-സുലൈമാന്‍ ഹാജി
മങ്കട- റഷീദലി
വേങ്ങര-ജിജി
വണ്ടൂര്‍- പി.മിഥുന
തൃത്താല- എം ബി രാജെഷ്
തരൂര്‍- പി.പി.സുമോദ്,
കൊങ്ങാട്- ശാന്തകുമാരി
ഷൊര്‍ണൂര്‍-പി.മമ്മിക്കുട്ടി
ഒറ്റപ്പാലം-പ്രേം കുമാര്‍
മലമ്പുഴ-എ.പ്രഭാകരന്‍
ആലത്തൂര്‍- കെ. ഡി. പ്രസേനന്‍
നെന്മാറ- കെ.ബാബു
ഇരിങ്ങാലക്കുട – ഡോ.ആര്‍.ബിന്ദു
വടക്കാഞ്ചേരി- സേവ്യര്‍ ചിറ്റിലപ്പള്ളി
മണലൂര്‍ – മുരളി പെരുനെല്ലി
ചേലക്കര – കെ.രാധാകൃഷ്ണന്‍
ഗുരുവായൂര്‍ – അക്ബര്‍
പുതുക്കാട് – കെ.കെ. രാമചന്ദ്രന്‍
കുന്നംകുളം – എ.സി.മൊയ്തീന്‍
ഏറ്റുമാനൂര്‍ -വി.എന്‍ വാസവന്‍
പുതുപ്പള്ളി- ജെയ്ക്ക് സി തോമസ്
കോട്ടയം- കെ.അനില്‍കുമാര്‍
ഉടുമ്പന്‍ചോല – എം.എം.മണി
ദേവികുളം- തീരുമാനമായില്ല
കൊച്ചി – കെ.ജെ. മാക്‌സി
വൈപ്പിന്‍ – കെ.എന്‍ ഉണ്ണികൃഷ്ണന്‍
തൃക്കാക്കര – ഡോ. ജെ.ജേക്കബ്
തൃപ്പൂണിത്തുറ – എം.സ്വരാജ്
കളമശേരി – പി രാജീവ്
കോതമംഗലം – ആന്റണി ജോണ്‍
കുന്നത്ത്‌നാട് – പി.വി.ശ്രീനിജന്‍
ആലുവ – ഷെല്‍ന നിഷാദ്
എറണാകുളം- ഷാജി ജോര്‍ജ്
ചെങ്ങന്നൂര്‍- സജി ചെറിയാന്‍
കായംകുളം – യു .പ്രതിഭ
അമ്പലപ്പുഴ- എച്ച്.സലാം
അരൂര്‍ – ദലീമ ജോജോ
മാവേലിക്കര – എം എസ് അരുണ്‍ കുമാര്‍
ആലപ്പുഴ- പി.പി .ചിത്തരഞ്ജന്‍
ആറന്മുള- വീണാ ജോര്‍ജ്
കോന്നി – കെ.യു.ജനീഷ് കുമാര്‍
കൊല്ലം- എം മുകേഷ്
ഇരവിപുരം – എം നൗഷാദ്
ചവറ – ഡോ.സുജിത്ത് വിജയന്‍
കുണ്ടറ – ജെ.മേഴ്സിക്കുട്ടിയമ്മ

കൊട്ടാരക്കര – കെഎന്‍ ബാലഗോപാല്‍
പാറശാല -സി.കെ.ഹരീന്ദ്രന്‍
നെയ്യാറ്റിന്‍കര – കെ ആന്‍സലന്‍
വട്ടിയൂര്‍ക്കാവ് – വി.കെ.പ്രശാന്ത്
കാട്ടാക്കട – ഐ.ബി.സതീഷ്
നേമം – വി.ശിവന്‍കുട്ടി
കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രന്‍
വര്‍ക്കല – വി. ജോയ്
വാമനപുരം – ഡി.കെ.മുരളി
ആറ്റിങ്ങല്‍ – ഒ.എസ്.അംബിക
അരുവിക്കര – ജി സ്റ്റീഫന്‍

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments