THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 8, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news സിപിഐ വിട്ട തമ്പി മേട്ടുതറ കുട്ടനാട്ടില്‍ എൻഡിഎ സ്ഥാനാര്‍ഥി

സിപിഐ വിട്ട തമ്പി മേട്ടുതറ കുട്ടനാട്ടില്‍ എൻഡിഎ സ്ഥാനാര്‍ഥി

കുട്ടനാട് :ഇന്നലെ സിപിഐ വിട്ട തമ്പി മേട്ടുതറ കുട്ടനാട്ടില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥി. മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഐ ജില്ലാ കൗണ്‍സില്‍ അംഗവുമായിരുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ കാനത്തിന്‍റേത് ഏകാധിപത്യ നിലപാടാണെന്ന് ആരോപിച്ചായിരുന്നു തമ്പി മേട്ടുതറ പാര്‍ട്ടി വിട്ടത്.

തുടര്‍ച്ചയായ അവഗണനയിലും നേതാക്കളുടെ വേട്ടയാടലിലും പ്രതിഷേധിച്ചാണ് രാജിവെച്ചതെന്ന് തമ്പി മേട്ടുതറ പറഞ്ഞു. ഹരിപ്പാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ തമ്പി മേട്ടുതറയുടെ പേരിടം നേടിയിരുന്നു.

സ്ഥാനാർഥി പ്രഖ്യാപനത്തിനെ തുടർന്ന് മുൻപെങ്ങുമില്ലാത്ത വിധമുള്ള പ്രതിഷേധങ്ങളാണ് സിപിഐയിലും നടക്കുന്നത്. കൊല്ലം ചടയമംഗലത്ത് ചിഞ്ചുറാണിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് എതിരെ സിപിഐ പ്രതിഷേധം തുടരുകയാണ്. സ്ത്രീകളുള്‍പ്പെടെ നൂറിലധികം പേരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. മണ്ഡലത്തില്‍ എ മുസ്തഫയെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ആവശ്യം. ചിഞ്ചുറാണിയെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ബാലറ്റിലൂടെ പ്രതിഷേധിക്കുമെന്നാണ് പ്രതിഷേധക്കാരുടെ മുദ്രാവാക്യം. എന്നാൽ പ്രതിഷേധങ്ങൾ അവഗണിച്ച് ചിഞ്ചുറാണിയെ തന്നെ സ്ഥാനാർഥിയാക്കി സിപിഐ മുന്നോട്ടുപോവുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments