തിരുവനന്തപുരം :സ്വര്‍ണക്കടത്തുകേസില്‍ ബിജെപി–സിപിഎം ഒത്തുകളി സൂചിപ്പിച്ച് സംസ്ഥാനത്ത് രാഹുല്‍ ഗാന്ധിയുടെ പ്രചാരണം. എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫിസിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ സിബിഐയും ഇഡിയും ഇഴയുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇഡി, കസ്റ്റംസ്, സിബിഐ അന്വേഷണങ്ങള്‍ എന്തുകൊണ്ട് ഇഴയുന്നു? ‘സിപിഎം കൊടിപിടിച്ചാല്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഇരുന്നും സ്വര്‍ണക്കടത്ത് നടത്താമെന്ന് രാഹുല്‍ തുറന്നടിച്ചു. എല്‍ഡിഎഫിനൊപ്പമാണെങ്കില്‍ എല്ലാ ജോലിയും ഉറപ്പ്, അല്ലെങ്കില്‍ നിരാഹാരം കിടക്കണം. സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ മരിച്ചാലും മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയാറാകില്ല– അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് രാഹുല്‍ പിണറായി വിജയനെതിരെ ഇത്ര രൂക്ഷമായ വിമര്‍ശനം നടത്തുന്നത്.
