കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ നിര്‍ണായക നീക്കം. പ്രതിയായ സന്ദീപ് നായര്‍ കുറ്റസമ്മതത്തിന് ഒരുങ്ങുന്നു എന്നാണ് വാര്‍ത്ത. സന്ദീപ് ബി.ജെ.പി പ്രവര്‍ത്തകനായിരുന്നു എന്നാണ് അമ്മ വെളിപ്പെടുത്തിയിരുന്നത്. ലൈഫ് മിഷനില്‍ എഴുപത് ലക്ഷം രൂപ കമ്മീഷന്‍ സന്ദീപിന് ലഭിച്ചു എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും സന്ദീപ് കുറ്റസമ്മതം നടത്തുകയാണെങ്കില്‍ അത് നിര്‍ണായകമാകുമെന്ന് ഉറപ്പാണ്.

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതിയാണ് സന്ദീപ് നായര്‍. സ്വര്‍ണക്കടത്ത് പിടിയിലായതോടെ സ്വപ്‌ന സുരേഷിനൊപ്പം സന്ദീപും കേരളം വിടുകയായിരുന്നു. പിന്നീട് ജൂലായ് 11 ന് രാത്രിയില്‍ ആണ് ബെംഗളുരുവില്‍ വച്ച് സ്വപ്‌നയ്‌ക്കൊപ്പം സന്ദീപ് നായരെ എന്‍.ഐ.എ അറസ്റ്റ് ചെയ്യുന്നത്. എല്ലാ കാര്യങ്ങളും കോടതിയോട് വെളിപ്പെടുത്തണം എന്നാണ് സന്ദീപ് നായര്‍ എന്‍ഐഎ കോടതിയോട് പറഞ്ഞിട്ടുള്ളത്. രഹസ്യ മൊഴി രേഖപ്പെടുത്താന്‍ അനുവദിക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സന്ദീപിന്റെ കുറ്റസമ്മതം നിര്‍ണായകമാകുമെന്ന് ഉറപ്പാണ്.

കുറ്റസമ്മതം നടത്തിയതുകൊണ്ട് സന്ദീപ് നായര്‍ കേസില്‍ മാപ്പുസാക്ഷിയാകുമോ എന്ന് ഉറപ്പില്ല. ഇക്കാര്യം കോടതി വ്യക്തമാക്കിയിട്ടുണ്ച്. മൊഴി പരിശോധിച്ചതിന് ശേഷം മാത്രമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. സി.ആര്‍.പി.സി 164 പ്രകാരം കുറ്റസമ്മത മൊഴി നല്‍കാന്‍ എന്‍.ഐ.എ കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഉടന്‍ തന്നെ സന്ദീപിന്റെ മൊഴി രേഖപ്പെടുത്തും എന്നാണ് വിവരം. ഇതോടെ സ്വര്‍ണക്കടത്ത് കേസിലെ നിര്‍ണായക വിവരങ്ങള്‍ പുറത്തെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
സന്ദീപ് നായര്‍ക്ക് സിപിഎം ബന്ധമുണ്ടെന്ന രീതിയില്‍ ആദ്യം വാര്‍ത്തകള്‍ വന്നിരുന്നു. സന്ദീപിന്റെ അമ്മ തന്നെ അങ്ങനെ പറഞ്ഞു എന്ന് ചില വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇത് തിരുത്തി. ബിജെപിയുമായാണ് സന്ദീപ് നായര്‍ക്ക് ബന്ധം എന്നാണ് പിന്നീട് പുറത്ത് വന്ന വാര്‍ത്തകള്‍. സ്വര്‍ണക്കടത്ത് കേസിലെ നിര്‍ണായക കണ്ണികളില്‍ ഒരാളാണ് സന്ദീപ് നായര്‍. സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകന്‍ എന്ന് എന്‍.ഐ.എ കരുതുന്ന കെടി റമീസുമായി നേരിട്ട് ബന്ധമുള്ള ആളാണ് സന്ദീപ് നായര്‍. അതുകൊണ്ട് തന്നെ സന്ദീപിന്റെ കുറ്റസമ്മത മൊഴി ഏറെ നിര്‍ണായകമാകും എന്ന് ഉറപ്പാണ്.