ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ന്റെ (ഐ.സി.ഇ.സി.എച്ച്) ആഭിമുഖ്യത്തില്‍ വര്ഷം തോറും നടത്തിവരുന്ന എക്യൂമെനിക്കല്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 16,17.18 തീയതികളില്‍ (വെള്ളി, ശനി, ഞായര്‍) വൈകുന്നേരം 7 മണിയ്ക്ക് നടത്തുവാന്‍ ഐ.സി.ഇ.സി.എച്ച് കമ്മിറ്റി തീരുമാനിച്ചു. പ്രസിഡണ്ട് ഐസക്. ബി.പ്രകാശ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഈ വര്ഷത്തെ കണ്‍വെന്‍ഷന്‍ വെര്‍ച്വല്‍ കണ്‍വെന്‍ഷന്‍ ആയിരിക്കും.

അനുഗ്രഹീത കണ്‍വെന്‍ഷന്‍ പ്രസംഗകരായ ബിഷപ്പ് ഡോ. സി.വി മാത്യു (സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ) റവ.ഡോ. പി.പി.തോമസ് (വികാരി, ട്രിനിറ്റി മാര്‍ത്തോമാ ചര്‍ച്ച്,തിരുവനന്തപുരം, റവ.ഫാ.ഡോ .ഓ.തോമസ് (റിട്ടയേര്‍ഡ് പ്രിന്‍സിപ്പള്‍,ഓര്‍ത്തഡോക്ള്‍സ് സെമിനാരി) എന്നിവര്‍ ഓരോ ദിവസങ്ങളിലെ കണ്‍വെന്‍ഷന്‍ പ്രസംഗങ്ങള്‍ക്കു നേതൃത്വം നല്‍കും. സബാന്‍ സാമിന്റെ നേതൃത്വത്തിലുള്ള കണ്‍വെന്‍ഷന്‍ ഗായകസംഘത്തിന്റെ ഗാനശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്.

ഈ വര്‍ഷത്തെ എക്യൂമിനിക്കല്‍ ക്വിസ്സ് മത്സരം ഒക്ടോബര്‍ 25 നു വൈകിട്ട് 4 മണിക്ക് ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് നടത്തപ്പെടും. ട്രിനിറ്റി മാര്‍ത്തോമാ ഇടവക വികാരി റവ. ജേക്കബ്.പി.തോമസ്, സെന്റ് പീറ്റേഴ്‌സ് മലങ്കര കത്തോലിക്ക ഇടവക വികാരി റവ.ഫാ.ബിന്നി ഫിലിപ്പ് എന്നിവര്‍ ക്വിസ് മത്സരത്തിന് നേതൃത്വം നല്‍കും.
ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ കണ്‍വെന്‍ഷനും ക്വിസ്സ് മത്സരത്തിനും വേണ്ട എല്ലാ ക്രമീകരങ്ങളും പൂര്‍ത്തിയായി വരുന്നതായി ഐ.സി.ഇ.സി.എച്ച് സെക്രട്ടറി എബി മാത്യു, ട്രഷറര്‍ രാജന്‍ അങ്ങാടിയില്‍ , പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷാജി പുളിമൂട്ടില്‍ എന്നിവര്‍ അറിയിച്ചു.
പി.ആര്‍.ഓ റോബിന്‍ ഫിലിപ്പ് അറിയിച്ചാണിത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
റവ.ഫാ. ഐസക്ക് പ്രകാശ് (പ്രസിഡണ്ട് ) 832 997 9788
എബി മാത്യു (സെക്രട്ടറി) 832 276 1055
റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി