പാലാ: വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പില്‍ സഖ്യ കക്ഷിയായ മാണി കോണ്‍ഗ്രസിന് ഇടതുമുന്നണി 10 സീറ്റുകള്‍ നല്‍കിയേക്കും. പാല,കടുത്തിരുത്തി,പൂഞ്ഞാര്‍, ചങ്ങനാശ്ശേരി, ഇടുക്കി,തൊടുപുഴ, റാന്നി, ഇരിക്കൂര്‍, പിറവം,ചാലക്കുടി തുടങ്ങിയ സീറ്റുകളാവും നല്‍കുക. അതേസമയം 15 സീറ്റുകള്‍ മാണി കോണ്‍ഗ്രസ് ആവശ്യപ്പെടും. 13 സീറ്റെങ്കിലും കിട്ടണമെന്ന ഉദ്ദേശത്തിലാണ് ഇവരുടെ ല്ക്ഷ്യം.
