THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, November 28, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news ഡോളര്‍, സ്വര്‍ണക്കടത്ത് കേസുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണം ; അമിത് ഷാ

ഡോളര്‍, സ്വര്‍ണക്കടത്ത് കേസുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണം ; അമിത് ഷാ

തിരുവനന്തപുരം :സംസ്ഥാന സര്‍ക്കാരിനെതിരെ ഡോളര്‍, സ്വര്‍ണക്കടത്തുക്കേസുകളും ശബരിമല വിഷയവും ആയുധമാക്കി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. ഡോളര്‍, സ്വര്‍ണക്കടത്ത് കേസുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുവേദിയില്‍ മറുപടി പറയണമെന്ന് അമിത് ഷാ ആവശ്യപ്പെട്

സ്വര്‍ണക്കടത്ത് പിടിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടോ ഇല്ലയോയെന്ന് മുഖ്യമന്ത്രി തുറന്നുപറയണം. കേസിലെ പ്രതിയായ സ്ത്രീ മുഖ്യമന്ത്രിയുടെ വിദേശ യാത്രകളില്‍ പങ്കെടുത്തിരുന്നോ? കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നെന്ന ആരോപണത്തിലും പൊതുവേദിയില്‍ മറുപടി പറയണമെന്നും അമിത് ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിച്ച വിജയയാത്രയുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അമിത് ഷാ.

ഇതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ അടങ്ങിയ ചോദ്യവും അമിത് ഷാ നടത്തിയത്. സ്വർണ്ണക്കടതത്ത് വിവാദത്തിൽ പ്രധാനസാക്ഷിയായ ഒരാളുടെ മരണത്തെ കുറിച്ച് ഇതുവരെ ആരോപണം ഉയർന്നിരുന്നില്ല. അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി ആരോപിക്കുമ്പോൾ ഏജൻസികളിടെ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യമെന്നാണ് ഷായുടെ മറുപടി.

എന്തെങ്കിലും വിളിച്ചുപറയാതെ മുഖ്യമന്ത്രി ചോദ്യങ്ങൾക്ക് മറുപടി പറയണമെന്നാണ് വെല്ലുവിളി. യുഡിഎഫിന് സോളാറിലാണ് താല്പര്യമെങ്കിൽ എൽഡിഎഫിന് ഡോളർകടത്തിലാണെന്നാണ് വിമർശനം. ബിജെപിക്ക് ഒരവസരം നൽകിയാൽ മോദിക്ക് കീഴിൽ കേരളത്തെ നമ്പർ വൺ സംസ്ഥാനമാക്കുമെന്നാണ് വാഗ്ദാനം. മോദി ഫാക്ടറിൽ വോട്ട് തേടാനായി പുതിയ കേരളം മോദിക്കൊപ്പം എന്ന എൻഡിഎ പ്രചാരണ വാചകം ഷാ പുറത്തിറക്കി. ശബരിമല ക്ഷേത്ര ഭരണം വിശ്വാസികൾക്ക് നൽകണമെന്നും ഷാ പറഞ്ഞു.ശബരിമല വിഷയത്തില്‍ അയ്യപ്പ ഭക്തരോട് കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ അതിക്രമം കാണിച്ചു. ശബരിമലയിലെ ആചാരം ഭക്തരുടെ താത്പര്യം അനുസരിച്ച് വേണം. അല്ലാതെ സര്‍ക്കാരിന്റെ താത്പര്യം അനുസരിച്ചല്ലെന്ന് അമിത് ഷാ പറഞ്ഞു. സര്‍ക്കാര്‍ അതിക്രമം കാണിച്ചപ്പോള്‍ കോണ്‍ഗ്രസ് മൗനം പാലിച്ചെന്നും അമിത് ഷാ പറഞ്ഞു.

ശംഖമുഖത്തെ വേദിയിൽ ഷാക്കൊപ്പം താരപരിവേഷത്തിൽ മെട്രോമാൻ ഇ ശ്രീധരൻ ഉണ്ടായിരുന്നു. സുരേന്ദ്രന്‍റെ യാത്രയുടെ സമാപനവേദിയിൽ നടൻ ദേവൻ, നടി രാധയും ഭർത്താവ് രാജശേഖരൻ നായരും മുൻ കെപിസിസി സെക്രട്ടരി പന്തളം പ്രതാപനും ബിജെപിയിൽ ചേർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments